നട്വര്‍സിംഗ് കേരളം സന്ദര്‍ശിക്കും
ദില്ലി: ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കണെമന്ന് ആവശ്യപ്പെടുന്നതിനായി മുഖ്യമന്ത്രി എ. കെ. ആന്റണി വിദേശകാര്യമന്ത്രി നട്വര്‍സിംഗുമായി കൂടിക്കാഴ്ച നടത്തി.
ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പഠിക്കുന്നതിന് ഉടന്‍ കേരളം സന്ദര്‍ശിക്കുമെന്ന് വിദേശകാര്യമന്ത്രി നട്വര്‍സിംഗ് കൂടിക്കാഴ്ചയില്‍ അറിയിച്ചു. അനധികൃതമായി ഗള്‍ഫിലേക്ക് റിക്രൂട്ട്മെന്റ് നടത്തുന്നതിനെ കുറിച്ചും അന്വേഷിക്കുമെന്ന് നട്വര്‍സിംഗ് പറഞ്ഞു.
പ്രശ്നങ്ങള്‍ പഠിച്ചതിന് ശേഷം ഗള്‍ഫ് രാജ്യങ്ങളിലെ സര്‍ക്കാരുകളുമായി ചര്‍ച്ച നടത്തേണ്ടി ആവശ്യമെങ്കില്‍ ഗള്‍ഫ് രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്ന് നട്വര്‍സിംഗ് അറിയിച്ചു.












Click it and Unblock the Notifications