Get Updates
Get notified of breaking news, exclusive insights, and must-see stories!

മഞ്ചേരി കോളെജില്‍ സ്ത്രീകള്‍ പ്രാര്‍ത്ഥനനടത്തി

മലപ്പുറം: വിലക്കുകള്‍ ലംഘിച്ച് സ്ത്രീകള്‍ മഞ്ചേരി യൂണിറ്റി കോളെജില്‍ ജുമു അ: നമസ്കാരം നടത്തി. ഇതോടെ ഇവിടുത്ത സ്ത്രീകളുടെ വെള്ളിയാഴ്ച പ്രാര്‍ത്ഥന സംബന്ധിച്ച വിവാദം പുതിയ തലങ്ങളിലേക്ക് നീങ്ങുകയാണ്.

വിദ്യാര്‍ത്ഥിനികളെ വെള്ളിയാഴ്ചത്തെ പ്രാര്‍ത്ഥന നടത്താന്‍ അനുവദിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് സുന്നി വിഭാഗം രംഗത്തെത്തിയതോടെയാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. വിദ്യാര്‍ത്ഥിനികള്‍ പ്രാര്‍ത്ഥന നടത്തുന്നത് ശരിഅത്തിന് എതിരാണെന്നായിരുന്നു സുന്നി വിഭാഗത്തിന്റെ വാദം. മുസ്ലിം ലീഗിന് മുന്‍തൂക്കമുള്ള മാനേജ്മെന്റ് തല്ക്കാലം വിദ്യാര്‍ത്ഥിനികളുടെ ജുമഅ: നമസ്കാരം നിര്‍ത്തിവയ്ക്കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സുന്നി, മുജാഹിദീന്‍ വിഭാഗങ്ങളുമായി ചര്‍ച്ച ചെയ്ത ശേഷം അന്തിമതീരുമാനമെടുക്കാമെന്നായിരുന്നു മാനേജ്മെന്റിന്റെ നിലപാട്.

അതിനിടയിലാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ സ്ത്രീകളും വിദ്യാര്‍ത്ഥിനികളും കോളെജ് കാമ്പസില്‍ വെള്ളിയാഴ്ച ജുമഅ: നമസ്കാരം നടത്തിയത്. വിവാദം തുടങ്ങിയതോടെ കോളെജ് പ്രിന്‍സിപ്പല്‍ പി. മുഹമ്മദ് അവധിയില്‍ പ്രവേശിച്ചിരിയ്ക്കുകയാണ്.

വിദ്യാര്‍ത്ഥിനികള്‍ക്ക് പ്രാര്‍ത്ഥന നടത്താന്‍ അനുവദിയ്ക്കാത്തതിനെതിരെ കഴിഞ്ഞ ദിവസം ഇവിടെ മുസ്ലിം വനിതാ പ്രതികരണവേദിയുടെ നേതൃത്വത്തില്‍ പ്രകടനം നടന്നിരുന്നു. സ്ത്രീകള്‍ക്ക് പ്രാര്‍ത്ഥിയ്ക്കാന്‍ ഇസ്ലാം നല്കുന്ന സ്വാതന്ത്യ്രത്തിനെതിരായ വെല്ലുവിളിയാണ് മാനേജ്മെന്റ് നടപടിയെന്ന് പൊതുയോഗം ഉദ്ഘാടനം ചെയ്ത മുജാഹിദ് ഗേള്‍സ് ആന്റ് വിമന്‍സ് മൂവ്മെന്റ് (എംജിഎം) സംസ്ഥാന ജനറല്‍ സെക്രട്ടറി ഖദീജ നര്‍ഗീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+