മോട്ടോര്‍ വാഹന പണിമുടക്ക് പൂര്‍ണം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ധനയില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത മോട്ടോര്‍ വാഹന പണിമുടക്ക് സംസ്ഥാനത്ത് പൂര്‍ണം.
സ്വകാര്യ ബസുകള്‍ളും ടാക്സി കാറുകള്‍ക്കും ഓട്ടോകളും നിരത്തിലിറങ്ങിയില്ല. സ്വകാര്യവാഹനങ്ങള്‍ക്ക് പുറമെ കെഎസ്ആര്‍ടിസി ബസുകളും നിരത്തിലിറങ്ങാത്തതു മൂലം യാത്രക്കാര്‍ ഏറെ ബുദ്ധിമുട്ടിലാണ്. ഇരുചക്രവാഹനങ്ങളും നിരത്തിലിറങ്ങിയത് കുറവാണ്.
കെഎസ്ആര്‍ടിസി സര്‍വീസ് നടത്തുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഇത് കണക്കിലെടുത്ത് യാത്രക്കിറങ്ങിയ ഒട്ടേറെ പേര്‍ യാത്രാസൗകര്യം കിട്ടാതെ ബുദ്ധിമുട്ടേണ്ടിവന്നു.
ജൂണ്‍ 19 ശനിയാഴ്ച രാവിലെ ആറ് മണി മുതല്‍ വൈകീട്ട് ആറ് മണി വരെയാണ് പണിമുടക്ക്.












Click it and Unblock the Notifications