പണിമുടക്ക്: അങ്ങിങ്ങ് അക്രമം
തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍ വിലവര്‍ദ്ധനവില്‍ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകള്‍ നടത്തുന്ന പണിമുടക്കിനോട് അനുബന്ധിച്ച് ചിലയിടങ്ങളില്‍ അക്രമമുണ്ടായി.
തിരുവനന്തപുരത്ത് ഒരു ഓട്ടോറിക്ഷ കത്തിച്ചു. കാസര്‍കോട് ഒരു കെ.എസ്.ആര്‍.ടി.സി ബസിന് നേരെ പണിമുടക്ക് അനുകൂലികള്‍ കല്ലേറ് നടത്തി.
തിരുവനന്തപുരം തമ്പാനൂര്‍ ബസ്സ്റാന്റിന് സമീപമാണ് ഓട്ടോറിക്ഷ കത്തിച്ചത്. പണിമുടക്കില്‍ പങ്കെടുക്കാതെ ഓട്ടോ ഓടിച്ചതാണ് സമരാനുകൂലികളെ പ്രകോപിപ്പിച്ചത്. തിരുവനന്തപുരത്ത് മറ്റ് ചിലയിടങ്ങളിലും ഓട്ടോറിക്ഷകള്‍ക്ക് നേരെ കല്ലേറുണ്ടായി.
അടൂരില്‍ നിന്ന് കാസര്‍കോട്ടേയ്ക്ക് പോയ കെഎസ്ആര്‍ടിസി ബസിനു നേര്‍ക്ക് ചന്ദ്രഗിരി റോഡില്‍വച്ചാണ് കല്ലേറുണ്ടായത്. കല്ലേറില്‍ ബസിന്റെ ചില്ലുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. കല്ലേറ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന മൂന്നു പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.












Click it and Unblock the Notifications