Get Updates
Get notified of breaking news, exclusive insights, and must-see stories!

ബന്ദിയാക്കിയ യുഎസ് എഞ്ചിനീയറെ വധിച്ചു

റിയാദ്: അല്‍-ക്വെയ്ദ സൗദിയില്‍ ബന്ദിയാക്കിയ യുഎസ് എഞ്ചിനീയര്‍ പോള്‍ എം. ജോണ്‍സണെ വധിച്ചു. 72 മണിക്കൂര്‍ നേരത്തെ അന്ത്യശാസനാസമയം തീര്‍ന്നയുടനെയാണ് പോള്‍ എം. ജോണ്‍സനെ വധിച്ചത്.

പോള്‍ ജോണ്‍സനെ തങ്ങള്‍ വധിച്ചുവെന്ന വാര്‍ത്ത ഒരു അല്‍ ക്വെയ്ദ വെബ്സൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. പോള്‍ ജോണ്‍സന്റെ തല വിച്ഛേദിയ്ക്കുന്നതിന്റെ മൂന്ന് ചിത്രങ്ങളും വാര്‍ത്തയ്ക്കൊപ്പം നല്കിയിരുന്നു. പിന്നീട് റിയാദില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കുകിഴക്കായി അല്‍-മുനിസിയയില്‍ നിന്നും ജോണ്‍സന്റെ മൃതദേഹം കണ്ടെടുത്തതായി സൗദി സുരക്ഷാ ഉദ്യോഗസ്ഥര്‍ അറിയിച്ചു.

മൃതദേഹം കണ്ടെടുത്ത പ്രദേശം പൊലീസ് വളഞ്ഞിരിയ്ക്കുകയാണ്. ഇവിടേയ്ക്കുള്ള എല്ലാ വാഹനഗതാഗതവും നിരോധിച്ചു. അല്‍-മുനിസിയയില്‍ നിന്നും 30 കിലോമീറ്റര്‍ തെക്കുള്ള ജെറുസലെം പ്രദേശത്ത് പൊലീസ് സന്നാഹം ശക്തമാക്കിയിട്ടുണ്ട്. ഇവിടെ തീവ്രവാദികളുമായി സൗദി പൊലീസ് ഏറ്റുമുട്ടല്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുണ്ട്.

ഇതിനകം മൂന്ന് തീവ്രവാദികള്‍ ഏറ്റുമുട്ടലില്‍ മരിച്ചതായി അല്‍-അറബിയ റിപ്പോര്‍ട്ട് ചെയ്തു. ജോണ്‍സന്റെ മൃതദേഹം കണ്ടെത്തിയ ഉടനെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് പറയുന്നു. തീവ്രവാദികളെ വേട്ടയാടാന്‍ സൗദി പൊലീസ് ഹെലികോപ്റ്ററും ഉപയോഗിക്കുന്നുണ്ട്.

ജോണ്‍സനെ ജൂണ്‍ 12നാണ് തീവ്രവാദികള്‍ തട്ടിക്കൊണ്ട് പോയത്. ജൂണ്‍ 18 വെള്ളിയാഴ്ചയ്ക്കകം സൗദിയില്‍ തടവിലാക്കിയ അല്‍ ക്വെയ്ദ പോരാളികളെ വിട്ടയച്ചില്ലെങ്കില്‍ പോള്‍ ജോണ്‍സനെ വധിയ്ക്കുമെന്ന് തീവ്രവാദികള്‍ മുന്നറിയിപ്പ് നല്കിയിരുന്നു. എന്നാല്‍ അല്‍ ക്വെയ്ദ പോരാളികളെ വിട്ടയയ്ക്കാന്‍ സൗദി ഭരണകൂടം തയ്യാറായില്ല.

ജോണ്‍സനെ തട്ടിക്കൊണ്ടുപോയ തീവ്രവാദികള്‍ക്കായി കഴിഞ്ഞ ദിവസങ്ങളില്‍ സൗദി പൊലീസ് തിരച്ചില്‍ നടത്തിവരികയായിരുന്നു. അപാചെ ഹെലികോപ്റ്ററുകള്‍ക്കുള്ള നൈറ്റ് വിഷന്‍ സംവിധാനത്തില്‍ ജോലി ചെയ്യുകയായിരുന്നു 49 കാരനായ ജോണ്‍സണ്‍. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളില്‍ വധിയ്ക്കപ്പെടുന്ന മൂന്നാമത്തെ അമേരിക്കക്കാരനാണ് ജോണ്‍സണ്‍.

ജോണ്‍സന്റെ തല വിച്ഛേദിച്ചതായും അബ്ദുള്‍ അസീസ് അബ്ദുള്‍ മൊഹ്സിന്‍ അല്‍-മൊഖ്റിന്‍ എന്ന അല്‍ ക്വെയ്ദ നേതാവാണ് ഇതിന് പിന്നിലെന്നും വാഷിംഗ്ടണില്‍ നിന്നും ഒരു യുഎസ് ഉദ്യോഗസ്ഥന്‍ പ്രസ്താവിച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+