ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം തുടങ്ങി
ദില്ലി: ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതിനായി ജൂണ്‍ 20 ഞായറാഴ്ച ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് യോഗം ദില്ലിയില്‍ തുടങ്ങി.
ഗുജറാത്ത് കലാപമാണ് ബിജെപിയുടെ തോല്‍വിക്ക് കാരണമെന്ന വാജ്പേയിയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്. മണാലിയില്‍ വച്ചു നടത്തിയ പ്രസ്താവനാ പരമ്പരക്കൊടുവില്‍ തോല്‍വിയുടെ ഉത്തരവാദിത്തം തനിക്കാണെന്നും ഗുജറാത്ത് പഴയ കാര്യമാണെന്നും വാജ്പേയി മാറ്റിപ്പറഞ്ഞിരുന്നു. നരേന്ദ്രമോഡിയെ മാറ്റുകയെന്നത് പ്രധാനകാര്യമല്ലെന്ന് പറഞ്ഞ് ശനിയാഴ്ച വാജ്പേയി തന്റെ നിലപാടുകളില്‍ ഒരു മലക്കംമറിച്ചില്‍ നടത്തിയിരുന്നു.
ഗുജറാത്ത് പ്രശ്നവും പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചാവിഷയമായേക്കും. മുംബൈയില്‍ ചേരുന്ന ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗത്തിന് മുന്നോടിയായാണ് പാര്‍ലമെന്ററി ബോര്‍ഡ് യോഗം ചേര്‍ന്നത്.
ബിജെപി ദേശീയ പ്രസിഡന്റ് എം. വെങ്കയ്യാ നായിഡുവിന്റെ വീട്ടിലാണ് യോഗം നടക്കുന്നത്. വാജ്പേയിക്ക് പുറമെ ബിജെപിയുടെ ഉന്നത നേതാക്കളായ എല്‍. കെ. അദ്വാനി, സുഷമ സ്വരാജ്, പ്രമോദ് മഹാജന്‍, അരുണ്‍ ജെറ്റ്ലി, ജസ്വന്ത്സിംഗ് തുടങ്ങിയവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.












Click it and Unblock the Notifications