നരേന്ദ്ര മോഡിയെ മാറ്റില്ല
ദില്ലി: ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും നരേന്ദ്രമോഡിയെ മാറ്റില്ലെന്ന് ബിജെപി പ്രസിഡന്റ് വെങ്കയ്യ നായിഡു പറഞ്ഞു.
ദില്ലിയില്‍ ചേര്‍ന്ന ബിജെപി കേന്ദ്ര പാര്‍ലമെന്ററി യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ലോക്സഭാ തിരഞ്ഞെടുപ്പിലെ പരാജയകാരണങ്ങള്‍ അന്വേഷിയ്ക്കാന്‍ പാര്‍ട്ടി കമ്മിറ്റിയെ രൂപീകരിച്ചു.
യോഗത്തില്‍ നരേന്ദ്രമോഡി പ്രശ്നം ചൂടുള്ള ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയതായി പറയുന്നു. യോഗത്തിന്റെ ഉദ്ഘാടനപ്രസംഗത്തില്‍ മുന്‍പ്രധാനമന്ത്രി വാജ്പേയി നരേന്ദ്ര മോഡിയെ മാറ്റണമെന്ന് സൂചിപ്പിച്ചതായും അറിയുന്നു.












Click it and Unblock the Notifications