Get Updates
Get notified of breaking news, exclusive insights, and must-see stories!

ബൃന്ദാവന്‍ ഗാര്‍ഡന്റെ മുഖം മിനുങ്ങുന്നു

ബാംഗ്ലൂര്‍: ദസറ ഉത്സവത്തോടനുബന്ധിച്ച് മൈസൂരിലെത്തുന്ന വിദേശ സഞ്ചാരികളുടെ മനം കവരാന്‍ ബൃന്ദാവന്‍ ഗാര്‍ഡന്‍ ഒരുങ്ങുന്നു. അഞ്ചു കോടി രൂപ ചെലവില്‍ ആണ് ഇക്കുറി സമഗ്രമായി പൂന്തോട്ടത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പാണ് പൂന്തോട്ടത്തിന്റെ വികസനപരിപാടികള്‍ നടത്തുന്നത്. ജലസേചനവകുപ്പിലെ എഞ്ചിനീയര്‍മാര്‍ ജലധാരകളുടെയും നടപ്പാതകളുടെയും മറ്റും കേടുപാടുകള്‍ തീര്‍ക്കും. - ഹോര്‍ട്ടികള്‍ച്ചര്‍ വകുപ്പ് ഡയറക്ടര്‍ വസന്ത് കുമാര്‍ ജൂണ്‍ 20 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ബൃന്ദാവന്‍ ഗാര്‍ഡന് അതിന്റെ വശ്യത നഷ്ടപ്പെട്ടിരിക്കുകയാണ്. അറ്റകുറ്റപ്പണിയില്ലായ്മയായിരുന്നു ഇതിന്റെ പ്രധാന കാരണം. ബോട്ടിംഗിനുള്ള കുളം കളകള്‍ നിറഞ്ഞ് കേടായി. ലൈറ്റുകള്‍ പലതും പ്രവര്‍ത്തിക്കാതായി. പച്ചപ്പെല്ലാം വാടിക്കരിഞ്ഞു. എന്തായാലും ദസറയ്ക്ക് മുമ്പ് കേടുപാടുകള്‍ തീര്‍ത്ത് ബൃന്ദാവന്റെ പഴയ പ്രതാപം വീണ്ടെടുക്കാനാണ് അധികൃതരുടെ പരിപാടി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+