Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇഷ്റത്തും പ്രാണേഷും തീവ്രവാദികള്‍

അഹമ്മദാബാദ്: ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയെ വധിയ്ക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ ്വെടിവയ്പില്‍ കൊല്ലപ്പെട്ട പെണ്‍കുട്ടി ജഹാന്‍ ഇഷ്റത്തിന് തീവ്രവാദികളുമായി ബന്ധമുണ്ടായിരുന്നതായി ഗുജറാത്ത് പൊലീസ്. ജൂണ്‍ 20 ഞായറാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ഗുജറാത്ത് ക്രൈംബ്രാഞ്ചിലെ അഡീഷണല്‍ പൊലീസ് കമ്മീഷണര്‍ ഡി.ജി. വഞ്ചാരയാണ് വെളിപ്പെടുത്തല്‍ നടത്തിയത്.

മലയാളിയായ പ്രാണേഷ് കുമാര്‍ എന്ന ജാവേദ് ഷെയ്ഖിനും ലഷ്കര്‍ എ ത്വയിബ തീവ്രവാദികളുമായി ബന്ധമുണ്ടെന്നും പൊലീസ് പറഞ്ഞു. തീവ്രവാദി പ്രവര്‍ത്തനത്തില്‍ പങ്കെടുക്കുന്നതിന് ഇഷ്റത്ത് 4.80 ലക്ഷം രൂപ വാങ്ങിയതായി തെളിവുണ്ടെന്നും പൊലീസ് പറഞ്ഞു.

ഇഷ്റത്തിന്റെ കയ്യില്‍ നിന്നും പിടിച്ചെടുത്ത ഡയറിയില്‍ ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ ഉണ്ടെന്നും ഗുജറാത്ത് പൊലീസ് പറയുന്നു. 4.80 ലക്ഷം രൂപ ലഷ്കര്‍ ഗ്രൂപ്പില്‍ നിന്ന് സ്വീകരിച്ചതായും ഇതില്‍ 1.06 ലക്ഷം രൂപ സലിമിന്(നരേന്ദ്ര മോഡിയെ വധിയ്ക്കാനെത്തിയ സംഘത്തിലുണ്ടായിരുന്ന സലിമും വെടിവയ്പില്‍ കൊല്ലപ്പെട്ടു) നല്കിയതായും ഇഷ്റത്തിന്റെ ഡയറയില്‍ പറയുന്നുണ്ടെന്ന് പൊലീസ് ചൂണ്ടിക്കാട്ടുന്നു.

ഇഷ്റത്ത് നേരിട്ട് തീവ്രവാദപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്നതിന് വ്യക്തമായ തെളിവായി. നരേന്ദ്ര മോഡിയെ വധിയ്ക്കാനുള്ള പദ്ധതി ഇഷ്റത്തിന്റെ ആദ്യ സംരംഭമായിരുന്നു. ദാരിദ്യ്രമാകാം ഇഷ്റത്തിനെ തീവ്രവാദത്തിലേക്ക് നയിച്ചത്. മലയാളിയായ പ്രാണേഷ്കുമാര്‍ എന്ന ജാവേദുമായി ഇഷ്റത്തിന് അടുത്ത ബന്ധമുണ്ടായിരുന്നുവെന്നും അറിവായിട്ടുണ്ട്. ഇവര്‍ ഇരുവരും വിവാഹിതരെന്ന പേരില്‍ ഹോട്ടല്‍ മുറികളില്‍ താമസിച്ചതിന് തെളിവുകളുണ്ട്. ജാവേദും ഇഷ്റത്തും ചേര്‍ന്ന് ചില ആളുകളുടെ വീടുകള്‍ സന്ദര്‍ശിച്ചതിന്റെയും സൂചനകള്‍ ഡയറിയിലുണ്ട്. ഇവര്‍ ഇരുവരും ചേര്‍ന്ന് മെയ് 8ന് സൂറത്തിലേക്ക് നടത്തിയ യാത്രയുടെ വിശദാംശങ്ങളും പൊലീസ് അന്വേഷിയ്ക്കുകയാണ്. - പൊലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+