Get Updates
Get notified of breaking news, exclusive insights, and must-see stories!

മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് നിവേദനം നല്‍കി

ദില്ലി: മുന്‍സര്‍ക്കാരിന്റെ ഇടക്കാലബജറ്റില്‍ അനുവദിച്ചതിനേക്കാള്‍ 75 ശതമാനം കേരളത്തിന് ബജറ്റ് വിഹിതം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പ്രധാനമന്ത്രി മന്‍മോഹന്‍സിംഗിനോട് അഭ്യര്‍ഥിച്ചു.

കേരളത്തിന്റെ ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്‍മോഹന്‍സിംഗ് ആന്റണിക്ക് ഉറപ്പുനല്‍കി. ജൂണ്‍ 19 ഞായറാഴ്ച രാത്രി എട്ട് മണിയോടെയാണ് ആന്റണി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.

കേരളത്തിന്റെ നീണ്ടകാലമായി നിലനില്‍ക്കുന്ന 53 പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി ഒരു നിവേദനം മുഖ്യമന്ത്രിക്ക് പ്രധാനമന്ത്രി നല്‍കുകയും ചെയ്തു. റബര്‍, ഭക്ഷ്യഎണ്ണകള്‍, കുരുമുളക്, തേയില, ഏലം തുടങ്ങിയവയുടെ ഇറക്കുമതി നിയന്ത്രിക്കണമെന്ന് മുഖ്യമന്ത്രി നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

എല്ലാ കേന്ദ്രസര്‍ക്കാരുകളും കേരളത്തെ അവഗണിച്ച മുന്നനുഭവത്തില്‍ പുതിയ ബജറ്റോടെ മാറ്റമുണ്ടാവണമെന്ന് നിവേദനത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേരളത്തിലെ റെയില്‍വെ പദ്ധതികള്‍ പൂര്‍ത്തീകരിക്കണമെന്നും വല്ലാര്‍പ്പാടം പദ്ധതിക്ക് അന്തിമ അനുമതി നല്‍കണമെന്നും കൊച്ചിയില്‍ എല്‍എന്‍ജി ടെര്‍മിനല്‍ ഉടന്‍ സ്ഥാപിക്കണമെന്നും നിവേദനത്തിലെ ആവശ്യങ്ങളിലുണ്ട്.

കൊച്ചിയില്‍ കപ്പല്‍ അറ്റക്കുറ്റപ്പണി ഫാക്ടറി തുടങ്ങുക, കൊച്ചി റിഫൈനറിയില്‍ വൈദ്യുതി പദ്ധതി തുടങ്ങുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+