ഹൈക്കമാന്റ് തീരുമാനം വൈകിയേക്കും
ദില്ലി: കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹൈക്കമാന്റിന്റെ തീരുമാനം വൈകിയേക്കും.
എഐസിസി പുന:സംഘടനയ്ക്കൊപ്പമേ കെപിസിസിയും മാറ്റങ്ങളുണ്ടാവൂവെന്നാണ് അറിയുന്നത്. രാജ്യസഭാ തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് ശേഷമേ എഐസിസിയില്‍ മാറ്റങ്ങള്‍ വരികയുള്ളൂ.
ജൂണ്‍ 19 ശനിയാഴ്ച മുഖ്യമന്ത്രി എ. കെ. ആന്റണി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാഗാന്ധിയുമായി ചര്‍ച്ച നടത്തിയിരുന്നു. കേരളത്തിലെ കോണ്‍ഗ്രസിലെ പ്രശ്നങ്ങള്‍ സംബന്ധിച്ച ഹൈക്കമാന്റ് നടപടി എന്നുണ്ടാവുമെന്ന് തനിക്കുമറിയില്ലെന്ന് ചര്‍ച്ചക്ക് ശേഷം ആന്റണി പറഞ്ഞു.
കേരളത്തിലെ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സമഗ്രമായ മാറ്റങ്ങള്‍ വരേണ്ടതാണെന്ന് ആന്റണി അഭിപ്രായപ്പെട്ടു. നിയമസഭാ സമ്മേളനം ചേരുന്നതിന് മുമ്പ് പുതിയ വൈദ്യതിമന്ത്രിയുണ്ടാവുമെന്ന് അദ്ദേഹം സൂചിപ്പിച്ചു.












Click it and Unblock the Notifications