Get Updates
Get notified of breaking news, exclusive insights, and must-see stories!

മുരളി പുതിയ ഫ്ലാറ്റിലേക്ക്

തിരുവനന്തപുരം: കോണ്‍ഗ്രസ് നേതാവ് കെ. മുരളീധരന്‍ തിരുവനന്തപുരത്തെ പുതിയ ഫ്ലാറ്റിലേക്ക് താമസം മാറി.

വഴുതക്കാട്ടെ ഫ്ലാറ്റ് സമുച്ചയത്തിലെ എട്ടാം നിലയിലാണ് മുരളിയുടെ ഫ്ലാറ്റ്. തിരുവനന്തപുരത്തെത്തുമ്പോള്‍ താമസിക്കാനും സന്ദര്‍ശകരെ സ്വീകരിക്കാനുമാണ് പുതിയ ഫ്ലാറ്റെന്ന് മുരളി പറഞ്ഞു.

കെ. കരുണാകരന്റെ സാന്നിധ്യത്തിലാണ് മുരളി പുതിയ ഫ്ലാറ്റിലേക്ക് താമസം മാറിയത്. തിരുവനന്തപുരത്തെത്തുമ്പോള്‍ മുരളി ഇതുവരെ താമസിച്ചിരുന്നത് കെ. കരുണാകരന്റെ വീട്ടിലാണ്.

കെപിസിസി പ്രസിഡന്റായിരുന്നപ്പോള്‍ ഔദ്യോഗിക കാര്യങ്ങള്‍ക്ക് മാത്രമേ മുരളി തിരുവനന്തപുരത്ത് തങ്ങിയിരുന്നുള്ളൂ. കോഴിക്കോട്ടെ വീട്ടിലായിരുന്നു സ്ഥിരതാമസം. ഇപ്പോള്‍ തിരുവനന്തപുരത്ത് പുതിയ വസതിയിലേക്ക് താമസം മാറിയത് തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും ഇനിയുള്ള മുരളിയുടെ പ്രവര്‍ത്തനം എന്ന സൂചനയാണ് നല്‍കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+