സ്വാശ്രയ ഓര്‍ഡിനന്‍സ്: ഗവര്‍ണര്‍ ഒപ്പിട്ടില്ല
തിരുവനന്തപുരം: സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന സംബന്ധിച്ച സര്‍ക്കാര്‍ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ടി. എന്‍. ചതുര്‍വേദി ഒപ്പുവച്ചില്ല.
ഓര്‍ഡിനന്‍സില്‍ ഒപ്പുവയ്ക്കാതെ ഗവര്‍ണര്‍ ചെന്നൈയിലേക്ക് തിരിച്ചു. അതേ സമയം അദ്ദേഹം ഓര്‍ഡിനന്‍സ് തിരിച്ചയച്ചിട്ടുമില്ല.
പുതിയ ഗവര്‍ണറായ ആര്‍. എല്‍. ഭാട്യ ബുധനാഴ്ചയാണ് സ്ഥാനമേല്‍ക്കുന്നത്. വ്യാഴാഴ്ചയോടെ അദ്ദേഹം ഒപ്പുവച്ചില്ലെങ്കില്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കാനാവില്ല. വെള്ളിയാഴ്ചയാണ് നിയമസഭാ സമ്മേളനം തുടങ്ങുന്നത്. നിയമസഭാ സമ്മേളനം നടക്കുമ്പോള്‍ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനാവില്ല. ഓര്‍ഡിന്‍സ് ഉടനെ പുറത്തിറങ്ങിയില്ലെങ്കില്‍ സ്വാശ്രയ കോളെജിലെ പ്രവേശനം സംബന്ധിച്ച നടപടികള്‍ പ്രതിസന്ധിയിലാകും.












Click it and Unblock the Notifications