യുഎസ് പൗരന്മാരോട് സൗദി വിടണമെന്ന്
വാഷിംഗ്ടണ്‍: കഴിഞ്ഞ ദിവസം ബന്ദിയാക്കപ്പെട്ട യുഎസ് എഞ്ചിനീയറെ അല്‍ ക്വെയ്ദ തീവ്രവാദികള്‍ വധിച്ച പശ്ചാത്തലത്തില്‍ യുഎസ് പൗരന്മാരോട് സൗദി വിടാന്‍ യുഎസ് ആവശ്യപ്പെട്ടു.
സൗദിയിലെ യുഎസ് എംബസിയാണ് പൗരന്മാരോട് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. സൗദി യുഎസ് പൗരന്മാര്‍ക്ക് സുരക്ഷിതമായ സ്ഥലമല്ലെന്നും എത്രയും വേഗം സൗദി വിടണമെന്നും ആണ് എംബസി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിരിയ്ക്കുന്നത്.
അല്‍ ക്വെയ്ദ ബന്ദിയാക്കിയ പോള്‍ ജോണ്‍സണ്‍ എന്ന സൗദി എഞ്ചിനീയറെ കഴിഞ്ഞ ദിവസം തീവ്രവാദികള്‍ കഴുത്തറുത്ത് കൊല്ലുകയായിരുന്നു.












Click it and Unblock the Notifications