കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നരസിംഹറാവുവിന്റെ നില മെച്ചപ്പെട്ടു

  • By Staff
Google Oneindia Malayalam News

ദില്ലി: ആശുപത്രിയില്‍ കഴിയുന്ന മുന്‍ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ഡോക്ടര്‍മാര്‍ അറിയിച്ചു.

അദ്ദേഹത്തിന്റെ ആരോഗ്യം മെച്ചപ്പെട്ട നിലയിലാണ്. - ആള്‍ ഇന്ത്യ ഇന്‍സ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് സൂപ്രണ്ട് ഡോ. ഡി.കെ. ശര്‍മ്മ പറഞ്ഞു. അടുത്ത മൂന്ന് നാല് ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹത്തിന് ആശുപത്രി വിടാനാവും. - ശര്‍മ്മ വിശദമാക്കി.

ആശുപത്രിയില്‍ പ്രവേശിപ്പിയ്ക്കുമ്പോള്‍ റാവുവിന് മഞ്ഞപ്പിത്തമുണ്ടായിരുന്നു. ഇപ്പോള്‍ അത് പൂര്‍ണ്ണമായും ഭേദമായി. വിശപ്പില്ലായ്മ മൂലം ജൂണ്‍ 16നാണ് റാവുവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കരളിന്റെ എന്‍സൈം അളവ് കൂടിയിരിക്കുന്നതായി കണ്ടു.

ഹൃദ്രോഗവും പ്രമേഹരോഗവുമുള്ള 83-കാരനായ നരസിംഹറാവുവിനെ ഡോക്ടര്‍മാര്‍ ഇപ്പോള്‍ വിശദമായി പരിശോധിച്ചുകൊണ്ടിരിക്കുകയാണ്. ഇനി ഭാവി ചികിത്സകള്‍ എന്തൊക്കെ വേണമെന്ന് പരിശോധനയ്ക്ക് ശേഷം ഡോക്ടര്‍മാര്‍ നിശ്ചയിക്കും.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X