Get Updates
Get notified of breaking news, exclusive insights, and must-see stories!

നഷ്ടപരിഹാരം നല്കണം: തേജ്പാല്‍

ലണ്ടന്‍: എന്‍ഡിഎസര്‍ക്കാരിന്റെ കാലത്ത് മൂന്നര വര്‍ഷക്കാലം തങ്ങളെ പീഡിപ്പിച്ചതിന് നഷ്ടപരിഹാരം നല്കണമെന്ന് തെഹല്‍ക്ക മാനേജിംഗ് എഡിറ്റര്‍ തരുണ്‍ തേജ്പാല്‍. തെഹല്‍ക്ക ടേപ്പുകള്‍ വ്യാജമല്ലെന്ന ലണ്ടനിലെ വിദഗ്ധന്റെ മൊഴി പുറത്തുവന്നശേഷം ജൂണ്‍ 21 തിങ്കളാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു തരുണ്‍ തേജ്പാല്‍.

തീര്‍ച്ചായും ഇത് വലിയൊരു ആശ്വാസമാണ്. കഴിഞ്ഞ മൂന്നരവര്‍ഷമായി ഞങ്ങള്‍ വേട്ടയാടപ്പെടുകയും ഞങ്ങള്‍ക്കെല്ലാം നഷ്ടപ്പെടുകയും ചെയ്തു. എങ്ങിനെയാണ് തങ്ങള്‍ക്കെതിരായ അന്വേഷണങ്ങളെ ഒരു ഭരണസംവിധാനം ചെറുത്തതെന്ന് ഇപ്പോള്‍ എല്ലാവര്‍ക്കും ബോധ്യമായി.- തേജ്പാല്‍ പറഞ്ഞു.

തെഹല്‍ക്കയ്ക്കും അതിന് സാമ്പത്തികസഹായം നല്കിയിരുന്ന ഫസ്റ് ഗ്ലോബല്‍ പോലുള്ള കമ്പനിയ്ക്കും വന്‍ നഷ്ടമുണ്ടായി. എല്ലാവരും കടത്തിലാണ്. തെഹല്‍ക്ക കമ്മീഷന്‍ എങ്ങിനെയാണ് ഉത്തരവാദിത്വത്തില്‍ പിഴവ് വരുത്തിയതെന്ന കാര്യം അന്വേഷിയ്ക്കാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒപ്പം ഞങ്ങള്‍ക്കുണ്ടായ നഷ്ടത്തിന് പരിഹാരം നല്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. - തരുണ്‍ തേജ്പാല്‍ പറഞ്ഞു.

സര്‍ക്കാരിന്റെ ചില ശക്തികള്‍ അന്വേഷണപുരോഗതി തടസ്സപ്പെടുത്തി. സത്യം പുറത്തുകൊണ്ടുവരാന്‍ ശരിയായ അന്വേഷണം വീണ്ടും നടത്തണം. കഴിഞ്ഞ മൂന്നരവര്‍ഷമായി ബലിയാടക്കപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരം നല്കണം. ഞങ്ങള്‍ക്കുണ്ടായ നഷ്ടം വിലയിരുത്താന്‍ പ്രമുഖരുടെ ഒരു സമിതിയെ നിയോഗിക്കണം. -തേജ്പാല്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+