കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തെഹല്‍ക ടേപ്പ് സത്യമെന്ന് വിദഗ്ദന്‍

  • By Staff
Google Oneindia Malayalam News

ദില്ലി: തെഹല്‍ക ടേപ്പുകള്‍ വ്യാജമല്ലെന്ന് ലണ്ടനിലെ വിദഗ്ദന്‍ വ്യക്തമാക്കി. ഈ ടേപ്പുകള്‍ വ്യാജമായി ഉണ്ടാക്കിയതാണൊയെന്നറിയാനായി ലണ്ടനിലേയ്ക്ക് അയച്ചിരുന്നു.

ടേപ്പിലെ ചിത്രങ്ങള്‍ വ്യാജമായി രേഖപ്പെടുത്തിയതാണെന്ന് ആരോപണമുയര്‍ന്നതിനെ തുടര്‍ന്നായിരുന്നു ഇത്. പ്രതിരോധ ഇടപാടുകള്‍ നടത്താനായി രാഷ്ട്രീയക്കാര്‍ക്കും സൈനിക ഉദ്വോഗസ്ഥര്‍ക്കും കോഴ കൊടുക്കുന്നതിന്റെ വിഡിയൊ ചിത്രങ്ങളാണ് തെഹല്‍ക . കോം പുറത്ത് കൊണ്ടുവന്നത്.

ടേപ്പ് പരിശോധിച്ച ലണ്ടനിലെ വിദഗ്ദനായ മാത്യു ജെയിംസ് കാസ്സ് അന്വേഷണ കമ്മിഷന്റെ മുന്നിലാണ് ഇത് വെളിപ്പെടുത്തിയത്. എന്നാല്‍ ടേപ്പുകള്‍ എഡിറ്റ് ചെയ്തിട്ടുണ്ടെന്ന് മാത്യു പറഞ്ഞു. ഇത് ദുരുദ്ദേശത്തോടെയാണോയെന്ന് അറിയില്ല. മാത്യ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X