ഓണസമ്മാനമായി എല്‍എന്‍ജി ടെര്‍മിനല്‍
ദില്ലി: എല്‍എന്‍ജി ടെര്‍മിനലിന് വൈകാതെ തറക്കല്ലിടുമെന്ന് കേന്ദ്ര ഊര്‍ജ്ജവകുപ്പ് മന്ത്രി പി.എം. സയിദ്.
ജൂണ്‍ 21 തിങ്കളാഴ്ച തന്നെ സന്ദര്‍ശിച്ച കേരളാ മുഖ്യമന്ത്രി എ.കെ. ആന്റണിയ്ക്കാണ് പി.എം. സയിദ് ഈ ഉറപ്പ് നല്കിയത്. എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തിന് താന്‍ നല്കുന്ന ഓണസമ്മാനമായിരിക്കുമെന്നും സയിദ് പറഞ്ഞു.
തടസ്സങ്ങള്‍ നീക്കി എല്‍എന്‍ജി ടെര്‍മിനല്‍ കേരളത്തില്‍ സ്ഥാപിയ്ക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി ആന്റണി സയിദിനെ കണ്ടത്. എല്‍എന്‍ജി ടെര്‍മിനല്‍ ആവശ്യപ്പെട്ട് ആന്റണി കേന്ദ്ര പെട്രോളിയം മന്ത്രി മണി ശങ്കര്‍ അയ്യരേയും സന്ദര്‍ശിച്ചു. പെട്രോളിയം മന്ത്രാലയത്തിന്റെ അനുമതി കൂടിയുണ്ടെങ്കിലേ എല്‍എന്‍ജി ടെര്‍മിനല്‍ യാഥാര്‍ത്ഥ്യമാകൂ എന്നതിനാലാണിത്.












Click it and Unblock the Notifications