മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി തുടങ്ങി
തിരുവനന്തപുരം: മുസ്ലിം ലീഗ് പ്രവര്‍ത്തകസമിതി യോഗം ജൂണ്‍ 21 തിങ്കളാഴ്ച രാവിലെ ആരംഭിച്ചു. തിരുവനന്തപുരം മസ്കറ്റ് ഹോട്ടലില്‍ നടക്കുന്ന യോഗത്തില്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് അധ്യക്ഷത വഹിയ്ക്കുന്നത്.
കേന്ദ്രമന്ത്രി ഇ. അഹമ്മദ്, മുസ്ലിംലീഗ് സംസ്ഥാന മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, എം.കെ. മുനീര്‍, ചെര്‍ക്കളം അബ്ദുള്ള, നാലകത്ത് സൂപ്പി എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. ലീഗിന്റെ മുഴുവന്‍ എംഎല്‍എമാരും യോഗത്തിനെത്തിയിട്ടുണ്ട്.
മഞ്ചേരിയിലെ ലീഗിന്റെ പരാജയം, മന്ത്രിസഭാ പുനസംഘടന എന്നീ കാര്യങ്ങളാണ് ചര്‍ച്ച ചെയ്യുന്നത്. മുസ്ലിം സമുദായത്തില്‍ നിന്നും പുതിയ രാഷ്ട്രീയശക്തികള്‍ ഉദിച്ചുവരുന്നതും ചര്‍ച്ചാവിഷയമാകും. മന്ത്രിസഭയില്‍ സമൂലം അഴിച്ചുപണി നടത്തണം എന്ന അഭിപ്രായമുള്ളവര്‍ യോഗത്തില്‍ വിമര്‍ശനങ്ങള്‍ അഴിച്ചുവിടുമെന്ന് ഉറപ്പാണ്.












Click it and Unblock the Notifications