സൗദിയില്‍ ഹെല്‍പ്പ്ലൈന്‍ ഉടന്‍: മന്ത്രി
കോഴിക്കോട്: സൗദി അറേബ്യയിലെ റിയാദിലുള്ള ഇന്ത്യന്‍ എംബസിയില്‍ ഉടനെ ഹെല്‍പ്പ്ലൈന്‍ തുറക്കുമെന്ന് കേന്ദ്ര വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ് അറിയിച്ചു.
സൗദിയിലുള്ള ഇന്ത്യക്കാരെ സഹായിക്കാനാണ് ഈ ഹെല്‍പ്പ് ലൈന്‍. ഇന്ത്യക്കാര്‍ക്ക് അവരുടെ പ്രശ്നങ്ങളും പരാതികളും ഹെല്‍പ്പ്ലൈന്‍ വഴി അറിയിക്കാം. എംബസി അതിന് ഉചിതമായ നടപടികള്‍ കൈക്കൊള്ളും. - അഹമ്മദ് പറഞ്ഞു.
റിയാദിലെ എംബസിയിലും ജിദ്ദയിലെ കോണ്‍സലേറ്റിലും രണ്ടാം വ്യാഴാഴ്ചകളില്‍ ഓപ്പണ്‍ ഹൗസ് ചേരും. ഈ ഓപ്പണ്‍ ഹൗസില്‍ ആര്‍ക്കും പ്രശ്നങ്ങള്‍ അവതരിപ്പിയ്ക്കാം. ജൂലായിലെ രണ്ടാം വ്യാഴാഴ്ച മുതല്‍ ഓപ്പണ്‍ ഹൗസ് പ്രവര്‍ത്തനം തുടങ്ങും. - അഹമ്മദ് പറഞ്ഞു.
ഗള്‍ഫില്‍ മരിയ്ക്കുന്നവരുടെ മൃതദേഹം നാട്ടില്‍ കൊണ്ടുവരുന്നതിന് ആവശ്യമായ പണം ക്ഷേമഫണ്ടില്‍ നിന്നും എടുക്കാന്‍ അംബാസഡര്‍മാര്‍ക്ക് വിവേചനാധികാരം നല്കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.












Click it and Unblock the Notifications