ബിജെപി നിര്‍വാഹക സമിതി തുടങ്ങി
മുംബൈ: ബിജെപി ദേശീയ നിര്‍വാഹക സമിതി യോഗം ജൂണ്‍ 22 ചൊവാഴ്ച മുംബൈയില്‍ തുടങ്ങി.
രണ്ട് ദിവസങ്ങളിലായാണ് യോഗം നടക്കുന്നത്. ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്രമോഡിയെ മാറ്റേണ്ടെന്ന് പാര്‍ലമെന്ററി സമിതി തീരുമാനിച്ചെങ്കിലും നിര്‍വാഹക സമിതി യോഗത്തിലും ഇതുസംബന്ധിച്ച് ചര്‍ച്ച നടന്നേക്കും.
ഭാവി രൂപരേഖ സംബന്ധിച്ച ചര്‍ച്ചയായിരിക്കും യോഗത്തില്‍ പ്രധാനമായും നടക്കുകയെന്ന് ബിജെപി ജനറല്‍ സെക്രട്ടറി പ്രമോദ് മഹാജന്‍ പറഞ്ഞു. മഹാരാഷ്ട്രയുള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട തന്ത്രങ്ങള്‍ക്ക് യോഗം രൂപം നല്‍കും.
ലോക്സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ പരാജയത്തെ കുറിച്ചും യോഗത്തില്‍ ചര്‍ച്ച നടക്കും. ഗുജറാത്ത് കലാപമാണ് തിരഞ്ഞെടുപ്പ് പരാജയത്തിന് കാരണമെന്ന് പറയുകയും പിന്നീട് പരാജയത്തിന് ഉത്തരവാദി താനാണെന്ന് കുമ്പസാരിക്കുകയും ചെയ്ത വാജ്പേയിയുടെ പ്രസ്താവനകളുടെ പശ്ചാത്തലത്തിലാണ് യോഗം നടക്കുന്നത്.












Click it and Unblock the Notifications