Get Updates
Get notified of breaking news, exclusive insights, and must-see stories!

രാഷ്ട്രപതിക്കുള്ള പാര്‍സലില്‍ തോക്കും വെടിയുണ്ടകളും

ദില്ലി: രാഷ്ട്രപതി ഭവനില്‍ ലഭിച്ച ഒരു പാര്‍സലില്‍ തോക്കും വെടിയുണ്ടകളും സ്ഫോടകവസ്തുവെന്ന് കരുതുന്ന സാധനവും കണ്ടെത്തി.

രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാമിന് പട്നയില്‍ നിന്നും അയച്ച പാര്‍സലിലാണ് ഇവ കണ്ടത്. ജൂണ്‍ 22 ചൊവാഴ്ച 9.30ഓടെയാണ് രാഷ്ട്രപതി ഭവനിലെ പോസ്റ്മാന്‍ പാര്‍സല്‍ കൊണ്ടുവന്നത്.

എക്സ്റേ യന്ത്രം ഉപയോഗിച്ച് പാര്‍സല്‍ പരിശോധിച്ചപ്പോള്‍ ഒരു പിസ്റലും വെടിയുണ്ടകളും കണ്ടെത്തി. തോക്കിന്റെ ട്രിഗറിന്റെ സ്ഥാനത്ത് സ്ഫോടകവസ്തുവെന്ന് സംശയിക്കുന്ന സാധനം നിറച്ചിരുന്നു.

മഹേഷ് സാവ്, മുജാഹിദ്പൂര്‍ വില്ലേജ്, പോസ്റ് ബോക്സ് പിര്‍സാവ, പട്ന എന്നാണ് അയച്ചയാളുടെ വിലാസമായി പാര്‍സലില്‍ കൊടുത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+