Get Updates
Get notified of breaking news, exclusive insights, and must-see stories!

സി-ഡിറ്റ് വിവര ശേഖരം ഉണ്ടാക്കുന്നു

തിരുവനന്തപുരം: വികസന വികേന്ദ്രീകരണം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനായി വിവിധ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സി-ഡിറ്റ് ഡിജിറ്റല്‍ വിവര ശേഖരം (ആര്‍ക്കൈവ്) ഉണ്ടാക്കുന്നു.

സുതാര്യ കേരളം എന്നാണ് പദ്ധതിയുടെ പേര്. സംസ്ഥാന ആസൂത്രണ ബോര്‍ഡിന്റെ ഏകോപനത്തോടെ സി-ഡിറ്റാണ് പദ്ധതി നടപ്പിലാക്കുന്ന്. യുഎന്‍ വികസന പരിപാടിയുടെ സഹായം ഇതിനായി തേടും.

വികസനത്തിന് സഹായിക്കുന്നതിനായി ഒരു പ്രദേശത്തെ കുറിച്ചുള്ള വിവിധ വിവരങ്ങള്‍ ഡിജിറ്റല്‍ വിവര ശേഖരത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കും. ഇതിനായി പഞ്ചായത്ത് വികസന റിപ്പോര്‍ട്ടുകളും വാര്‍ഷിക പദ്ധതികളും ഏകോപിപ്പിച്ച് ഡിജിറ്റല്‍ ആര്‍ക്കൈവ് രൂപത്തിലാക്കും. വികസന പ്രക്രിയയില്‍ ജനങ്ങളുടെ പങ്കാളിത്തം കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് കമ്യൂണിറ്റി റേഡിയോ, ടെലിവിഷന്‍, ഇന്റര്‍നെറ്റ് തുടങ്ങിയ മാധ്യമങ്ങളിലൂടെ ജനങ്ങളുടെ വിനിമയം കാര്യക്ഷമമാക്കും.

ഡിജിറ്റല്‍ വിവര ശേഖരത്തിന് രണ്ട് വിഭാഗങ്ങളുണ്ട്- വികസന വിവര ശേഖരം, പൈതൃക വിവര ശേഖരം. വികസന വിവരശേഖരത്തില്‍ സര്‍ക്കാരിന്റെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും ഗവേഷണ-വികസന സ്ഥാപനങ്ങളുടെയും സംസ്ഥാനത്തെ വികസന മേഖലയിലെ ഏജന്‍സികളുടെയും സംഘടനകളുടെയും പ്രവര്‍ത്തനം സംബന്ധിച്ച എല്ലാ വിവരവും ഉള്‍പ്പെടുത്തും.

കലാരൂപങ്ങള്‍, സാഹിത്യം, സാംസ്കാരിക പാരമ്പര്യം എന്നിവയുടെ ദൃശ്യ-ശ്രാവ്യ ശേഖരമായിരിക്കും പൈതൃക വിവര ശേഖരം. നാടന്‍കഥകള്‍, നാടന്‍ഭാഷ, മിത്തുകള്‍ തുടങ്ങിയവയും പൈതൃക വിവര ശേഖരത്തില്‍ ഉള്‍പ്പെടുത്തും.

വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ചായിരിക്കും സി-ഡിറ്റ് ഈ പദ്ധതി നടപ്പിലാക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+