മലയാളി ഓഫീസര്‍ തീവ്രവാദികളുടെ പിടിയില്‍
കൊച്ചി: മേഘാലയയില്‍ നിന്നും തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ ഐഎഫ്എസ് ഓഫീസര്‍ സി. സത്യനെ കുറിച്ച് വിവരമൊന്നും ലഭിക്കാതെ വീട്ടുകാര്‍ പരിഭ്രാന്തിയില്‍.
ജൂണ്‍ 18 വെള്ളിയാഴ്ചയാണ് സത്യനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയത്. സത്യന്റെ തട്ടിക്കൊണ്ടുപോവലില്‍ കലാശിച്ച ഭദ്രാമ ദേശീയ പാര്‍ക്കിലെ സംഭവവികാസങ്ങളെ പറ്റി വ്യക്തമായ ചിത്രം സത്യന്റെ ഭാര്യ രേഖക്കും അഛനമ്മമാര്‍ക്കും ഇതുവരെ ലഭിച്ചിട്ടില്ല.
രേഖയുടെ സഹോദരനും ഗുാഹട്ടിയില്‍ ഐഎഫ്എസ് ഓഫീസറുമായ രാജേഷ് സത്യനെ കണ്ടുപിടിക്കുന്നതിന് അധികൃതര്‍ വേണ്ടതെല്ലാം ചെയ്യുന്നുണ്ടെന്നാണ് രേഖയെ അറിയിച്ചത്.
സത്യനും രേഖയ്ക്കും ഒരു വര്‍ഷം പ്രായമുള്ള ഒരു മകളുണ്ട്.












Click it and Unblock the Notifications