കെപിസിസി അക്രമം: ഒരാള്‍കൂടി അറസ്റില്‍
തിരുവനന്തപുരം: കെപിസിസി നിര്‍വാഹകസമിതി യോഗസ്ഥലത്തുനടന്ന ആക്രമണത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ ഒരാള്‍കൂടി അറസ്റിലായി.
ഇതോടെ ഈ കേസില്‍ അറസ്റിലായവരുടെ എണ്ണം 13 ആയി. കഴക്കൂട്ടം വെട്ടുറോഡ് റെയില്‍വേഗേറ്റിന് സമീപം പുന്നമുട്ട് ഹൗസില്‍ സുപ്രി എന്നുവിളിക്കുന്ന ഷിബു (26)വിനെയാണ് പ്രത്യേകഅന്വേഷണ സംഘം അറസ്റുചെയ്തത്.
എച്ച്.പി ഷാജി ആവശ്യപ്പെട്ടതനുസരിച്ച് അനില്‍ ആന്റണിയോടൊപ്പം ക്വാളിസ് കാറിലാണ് സംഭവസ്ഥലത്തെത്തിയത്െ ഷിബു പോലീസിനോട് പറഞ്ഞു. ഉണ്ണിത്താനും ശരത്തും വന്ന വാഹനം തടയുന്നതും തകര്‍ക്കുന്നതുമായ വീഡിയോ ചിത്രങ്ങളില്‍ ഷിബു ഉണ്ട്.
ആക്രമണത്തില്‍ ഉള്‍പ്പെട്ട ഏഴുപേരെ കൂടി പിടിച്ചുകഴിഞ്ഞാല്‍ ഗൂഡാലോചനയെപ്പറ്റി അന്വേഷണം ആരംഭിക്കുമെന്ന് പോലീസ് വ്യക്തമാക്കി. ഗൂഡാലോചനയെക്കുറിച്ച് ഇപ്പോള്‍ വേണ്ട വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെങ്കിലും അറസ്റ് പൂര്‍ത്തിയാക്കിയശേഷം മറ്റുനടപടികളിലേക്ക് കടന്നാല്‍ മതിയെന്നാണ് പോലീസിന്റെ തീരുമാനം.












Click it and Unblock the Notifications