Get Updates
Get notified of breaking news, exclusive insights, and must-see stories!

പുതിയ കെപിസിസി പ്രസിഡന്റ് വരും

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ നടത്തുന്ന പുന:സംഘടനയുടെ ഭാഗമായി പുതിയ കെപിസിസി പ്രസിഡന്റിനെ നിയമിക്കാന്‍ ഹൈക്കമാന്റ് തീരുമാനത്തിലെത്തി.

രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ പുതിയ കെപിസിസി പ്രസിഡന്റിനെ ഹൈക്കമാന്റ് പ്രഖ്യാപിച്ചേക്കും. കെപിസിസി ആക്ടിംഗ് പ്രസിഡന്റ് പി. പി. തങ്കച്ചന്‍, വി. എം. സുധീരന്‍, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരുടെ പേരുകളാണ് കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് ഹൈക്കമാന്റ് പരിഗണിക്കുന്നത്.

പി. പി. തങ്കച്ചനെ തന്നെ കെപിസിസി പ്രസിഡന്റായി നിലനിര്‍ത്തണമെന്ന് ഐ ഗ്രൂപ്പ് ആവശ്യപ്പെടും. ഈ ആവശ്യം ഉന്നയിക്കുന്നതിനായി എംഎല്‍എമാരായ അടൂര്‍ പ്രകാശ്, പി. പി. ജോര്‍ജ് എന്നിവര്‍ ദില്ലിയിലെത്തും.

നിയമസഭാ സമ്മേളനത്തിന് മുമ്പ് മന്ത്രിസഭാ പുന:സംഘടന നടത്തേണ്ടതില്ലെന്നാണ് ഹൈക്കമാന്റിന്റെ തീരുമാനം. ഹൈക്കമാന്റുമായുള്ള ചര്‍ച്ച പൂര്‍ത്തിയായതോടെ മുഖ്യമന്ത്രി എ. കെ. ആന്റണി ദില്ലിയില്‍ നിന്ന് ജൂണ്‍ 22 ചൊവാഴ്ച കേരളത്തിലേക്ക് മടങ്ങി.

നിയമസഭാ സമ്മേളനത്തിന് മുമ്പ് വൈദ്യുതി മന്ത്രിയെ പ്രഖ്യാപിക്കുമെന്ന് ആന്റണി നേരത്തെ പറഞ്ഞിരുന്നു. വൈദ്യുതി വകുപ്പിന്റെ ചുമതല നേരത്തെ നിര്‍വഹിച്ചിരുന്ന കടവൂര്‍ ശിവദാസനായിരിക്കും പുതിയ വൈദ്യുതി മന്ത്രിയെന്ന് അറിയുന്നു.

കേരളത്തില്‍ നേതൃമാറ്റം നടത്താന്‍ ഹൈക്കമാന്റ് ആലോചിക്കുന്നില്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി അഹമ്മദ് പട്ടേല്‍ വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+