Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫ് കേന്ദ്രത്തിന് നിവേദനം നല്‍കും

തിരുവനന്തപുരം: കേരളത്തിന്റെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇടതുമുന്നണി കേന്ദ്രസര്‍ക്കാരിന് നിവേദനം നല്‍കും. ജൂണ്‍ 22 ചൊവാഴ്ച ചേര്‍ന്ന ഇടതുമുന്നണി സംസ്ഥാന സമിതി യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം കൈകൊണ്ടത്.

കേന്ദ്രസര്‍ക്കാരിന് പുറത്തുനിന്ന് പിന്തുണ നല്‍കുന്ന ഇടതുമുന്നണി എംപിമാരില്‍ 18 പേര്‍ കേരളത്തിലാണെന്നിരിക്കെ, കേരളത്തിന് അനുകൂലമായ തീരുമാനങ്ങള്‍ കേന്ദ്രത്തില്‍ നിന്നുണ്ടാവുന്നതിന് സമ്മര്‍ദം ചെലുത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം.

കേന്ദ്രബജറ്റില്‍ കേരളത്തിന് പ്രയോജനപ്രദമായ പദ്ധതികള്‍ പ്രഖ്യാപിക്കുക, റെയില്‍വെ ബജറ്റില്‍ കേരളത്തിനോട് ഉദാരസമീപനം പുലര്‍ത്തുക, കാര്‍ഷികരംഗത്തെ പ്രതിസന്ധി പരിഹരിക്കുക, പൊതുമേഖലാസ്ഥാപനങ്ങള്‍ അടച്ചുപൂട്ടുന്ന സ്ഥിതി ഒഴിവാക്കുക, സംസ്ഥാനങ്ങള്‍ക്കുള്ള കേന്ദ്രവിഹിതം വര്‍ധിപ്പിക്കുക, വെളിച്ചെണ്ണയുടെ വില കൂട്ടാന്‍ നടപടികള്‍ സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നിവേദനം നല്‍കുന്നത്.

പ്രതിപക്ഷനേതാവ് വി. എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സംഘം പ്രധാനമന്ത്രിയെ കണ്ട് നിവേദനം നല്‍കും. സിപിഐ ലോക് സഭാംഗമായ പി. കെ. വാസുദേവന്‍നായര്‍, ജനതാദള്‍ എംപി എം. പി. വീരേന്ദ്രകുമാര്‍ എന്നിവര്‍ സംഘത്തിലുണ്ടാവും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+