മുല്ലപ്പെരിയാര്‍ ഡാമിന് സുരക്ഷാ ഭീഷണി
കുമളി: തേക്കടി തടാകത്തില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ, മുല്ലപ്പെരിയാര്‍ ഡാമിന്റെ സുരക്ഷ സംബന്ധിച്ച് വീണ്ടും ആശങ്ക ഉയരുന്നു. ഒരാഴ്ചയ്ക്കുള്ളില്‍ ജലനിരപ്പ് 10 അടി കൂടി130 അടിയായി.
ഇതിനിടെ അണക്കെട്ടില്‍ ചോര്‍ച്ചയും കണ്ടുതുടങ്ങിയിട്ടുണ്ട്. 2001 നവംബറിലാണ് ഇതിനുമുമ്പ് ചോര്‍ച്ച കണ്ടത്. അന്നും ജലനിരപ്പ് 130 അടിയിലധികം ഉയര്‍ന്നിരുന്നു.
പെരിയാര്‍ വന്യജീവി സങ്കേതത്തില്‍ ആഴ്ചകളായി പെയ്ത മഴയെ തുടര്‍ന്നാണ് ജലനിരപ്പുയര്‍ന്നത്.
2001 ല്‍ ചോര്‍ച്ച കണ്ടതിനെ തുടര്‍ന്ന് തമിഴ്നാട് ചില അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതാണ് ഇത്തവണ ചോര്‍ച്ച ശക്തമാകാത്തതിന് കാരണമെന്ന് കരുതുന്നു. അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതലായി എത്തിയ വെള്ളം തമിഴ്നാട്ടിലെത്തിക്കാന്‍ ശ്രമം നടക്കുകയാണ്. അപ്പര്‍ ക്യാമ്പിലെ ഡാമില്‍ നിന്ന് കുഴല്‍ വഴി ലോവര്‍ ക്യാമ്പ് പവര്‍ ഹൗസിലെത്തിച്ചാണ് സാധാരണയായി വെള്ളം കൊണ്ടുപോകുന്നത്. എന്നാല്‍ ഇപ്പോള്‍ ഇറച്ചിപ്പാലത്തിനു സമീപം വനത്തിലൂടെ വെള്ളം കൊണ്ടുപോകുന്നുണ്ട്. പരമാവധി ജലം വൈഗ ഡാമിലെത്തിക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.
ഇക്കുറി അണക്കെട്ടില്‍ ഉണ്ടായിരിയ്ക്കുന്ന ചോര്‍ച്ച പണ്ട് ഉണ്ടായതിനേക്കാള്‍ ഗുരുതരമാണ്. നേരത്തേ ഉണ്ടായിരുന്ന ചോര്‍ച്ചയ്ക്ക് പുറമേ പുതിയ സ്ഥലങ്ങളിലും ചോര്‍ച്ച കാണ്ടുതുടങ്ങിയിട്ടുണ്ട്. പുതുതായി രൂപപ്പെട്ട വിള്ളലുകളിലൂടെ ഡാമിനുള്ളിലെ മിശ്രിതം ധാരാളം പുറന്തള്ളപ്പെട്ടിരിക്കുന്നതു കാണാം. വെള്ളത്തോടൊപ്പം പുറന്തള്ളപ്പെട്ട മിശ്രിതം താഴ്ഭാഗത്തുള്ള വനത്തിലേക്കും വ്യാപിച്ചിട്ടുണ്ട്. ചെറിയ ചാലുകളിലൂടെ മഴക്കാലത്ത് ഉണ്ടാകുത്ര ഒഴുക്കാണ് ഈ ചോര്‍ച്ചകളിലും ഉള്ളത്.
രണ്ടുവര്‍ഷം മുമ്പ് അണക്കെട്ട് സന്ദര്‍ശിച്ച മന്ത്രി ടി.എം.ജേക്കബിന്റെ നേതൃത്വത്തിലുള്ള നിയമസഭാ സബ്ജക്ട് കമ്മിറ്റിയുടെ നിര്‍ദേശപ്രകാരം ഡാം പരിസരത്ത് സ്ഥാപിച്ച കേരളത്തിന്റെ ഓഫീസില്‍ ജീവനക്കാര്‍ ആരുമില്ല. തമിഴ്നാട് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വെള്ളത്തിന്റെ അളവ് കേരള ഉദ്യോഗസ്ഥര്‍ ഫോണില്‍ ബന്ധപ്പെട്ട് രേഖപ്പെടുത്തുകയാണ് പതിവ്.
തമിഴ്നാട്ടിലേയ്ക്ക് വെള്ളം കൊണ്ടുപോകാനുള്ള ഈ അണക്കെട്ടില്‍ ചോര്‍ച്ച ഉണ്ടാവുന്നത് കേരളത്തിനാണ് ഭീഷണി. കേരള മണ്ണിലെ ഈ കാലഹരണപ്പെട്ട ഡാമിന് വലിയ വിള്ളലുണ്ടായാല്‍ ശക്തമായ വെള്ളമൊഴുക്ക് ഇടുക്കി ആര്‍ച്ച് ഡാമിലാണ് എത്തുക. പെരിയാറിന്റെ ഇരു കരകളിലുമുള്ളവര്‍ക്ക് ഇതു ഭീഷണിയാണ്.
ഇടുക്കി അണക്കെട്ടിന് മുല്ലപ്പെരിയാറിലെ വെള്ളംകൂടി സംഭരിക്കാന്‍ ശേഷിയുണ്ടൊണ് പറയുത്. എാല്‍, വെള്ളമൊഴുക്കിന്റെ സമ്മര്‍ദ്ദം ഏതുനിലയില്‍ ഇടുക്കി അണക്കെട്ടിനെ ബാധിക്കുമ്െ വിദഗ്ധര്‍ക്കുപോലും നിശ്ചയമില്ല. ഇടുക്കി ഡാമിന് ഇതു താങ്ങാന്‍ കഴിയാതെ വാല്‍ മൂവാറ്റുപുഴ, എറണാകുളം ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ക്കും ഭീഷണിയാകും.
2000 ഡിസംബര്‍ ഒന്‍പത്, പതിനൊന്ന് തീയതികളില്‍ കേരളത്തില്‍ ഉണ്ടായ ഭൂചലനം മുല്ലപ്പെരിയാര്‍ ഡാമിനെയും ദോഷകരമായി ബാധിച്ച്െ വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അന്നുമുതലാണ് ഡാമിലെ ചോര്‍ച്ച കൂടിയതും. ഡാമില്‍ 136 അടി വെള്ളം തടഞ്ഞുനിര്‍ത്തുന്നതുതന്നെ ഭീഷണിയാണെന്ന് അന്നേ വിദഗ്ധര്‍ അഭിപ്രായപ്പെട്ടിരുന്നതാണ്.
ഇപ്പോഴുള്ള 130 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ചോര്‍ച്ചയുടെ അളവ് ഇനിയും കൂടുമെന്നാണ് കേരളത്തിലെ അണക്കെട്ട് വിദഗ്ദര്‍ കരുതുന്നത്.
നിലവില്‍ 136 അടി വെള്ളം ഉയര്‍ന്ന് തുറന്നിരിക്കു സ്പില്‍വേ വഴി വെള്ളം കേരളത്തിലേക്ക് ഒഴുകുമ്പോള്‍ മാത്രമേ കേരളത്തിന് അത് ഇടുക്കിയിലേക്ക് ഒഴുക്കാനാകൂ. ഇതിനു പരിഹാരം കാണണമെന്ന് ഡാമിന്റെ സുരക്ഷ പരിശോധിക്കാന്‍ കേരളത്തിനും അധികാരം നല്‍കണമെന്നും കേരളം പലതവണ ആവശ്യം ഉയര്‍ത്തിയിട്ടുണ്ട്. പക്ഷേ അതിന് പരിഹാരമായിട്ടില്ല.
ഇതിനിടയിലും 152 അടി വെള്ളം സംഭരിച്ചു നിര്‍ത്താനുള്ള ശ്രമത്തിലാണ് തമിഴ്നാട് അധികൃതര്‍.












Click it and Unblock the Notifications