കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലീഗ് യോഗത്തില്‍ പൊലീസിന് വിമര്‍ശനം

  • By Staff
Google Oneindia Malayalam News

തിരുവനന്തുപരം: മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തില്‍ പൊലീസിന്റെ പ്രവര്‍ത്തനത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയിലും യുഡിഎഫിലും തിരുത്തല്‍ നടപടികളുണ്ടാവണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ജൂണ്‍ 21 തിങ്കളാഴ്ച തുടങ്ങിയ യോഗം ചൊവാഴ്ച സമാപിക്കും. മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ നൂറോളം പ്രവര്‍ത്തക സമിതി അംഗങ്ങളാണ് പങ്കെടുക്കുന്നത്.

തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം വിലയിരുത്തുന്ന ജില്ലാ കമ്മിറ്റികളുടെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ നടന്ന ചര്‍ച്ചയില്‍ സര്‍ക്കാരിന്റെ പൊലീസ് നയത്തിനെതിരെ ശക്തമായ വിമര്‍ശനമുയര്‍ന്നു. പൊതുപ്രവര്‍ത്തകരെ പൊലീസ് പുഛത്തോടെ കാണുന്നുവെന്ന് വിമര്‍ശിച്ച അംഗങ്ങള്‍ പൊലീസ് നയത്തിന്റെ വീഴ്ചയുടെ ഉദാഹരണമായി കിള്ളി സംഭവം ചൂണ്ടിക്കാട്ടി. പൊലീസ് നയത്തില്‍ കാര്യമായ മാറ്റം വരണമെന്ന് യോഗത്തില്‍ ആവശ്യമുയര്‍ന്നു.

ലീഗിന്റെ മുതിര്‍ന്ന നേതാക്കളുടെ പ്രവര്‍ത്തനശൈലിയില്‍ മാറ്റം വരണമെന്ന ആവശ്യവുമുയര്‍ന്നു. നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പിലാക്കുന്നത് വൈകരുതെന്ന ആവശ്യവും യോഗത്തിലുണ്ടായി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X