Get Updates
Get notified of breaking news, exclusive insights, and must-see stories!

എഐസിസി പുന:സംഘടന ഉടന്‍

ദില്ലി: എഐസിസി പുനസംഘടന ഉടന്‍ ഉണ്ടായേക്കുമെന്ന് സൂചന. ജൂലായ് പകുതിയോടെ ഇതിനായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി എഐസിസി യോഗം വിളിച്ചുചേര്‍ത്തേയ്ക്കുമെന്നറിയുന്നു.

പുനസംഘടനയില്‍ രാഹുല്‍ ഗാന്ധിയെ പാര്‍ട്ടിയുടെ ഉയര്‍ന്ന പദവിയിലേക്ക് കൊണ്ടുവരാന്‍ നീക്കമുണ്ടെന്ന് കരുതിയിരുന്നു. പക്ഷെ രാഹുല്‍ ഗാന്ധി അത് നിഷേധിച്ചതായാണ് അറിയുന്നത്. തല്ക്കാലം ഉത്തര്‍പ്രദേശിലെ പ്രവര്‍ത്തനത്തില്‍ മുഴുകാനാണ് താല്പര്യമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

എഐസിസിയുടെ ഉന്നതപദവികള്‍ വഹിച്ചിരുന്നവര്‍ പലരും ഇപ്പോള്‍ മന്‍മോഹന്‍സിംഗ് സര്‍ക്കാരില്‍ പങ്കാളികളാണ്. കമല്‍നാഥ്, ഓസ്കാര്‍ ഫെര്‍ണാണ്ടസ്, ഗുലാം നബി ആസാദ്, നട്വര്‍ സിംഗ് എന്നിവരെല്ലാം ഇപ്പോള്‍ കേന്ദ്രമന്ത്രിമാരാണ്. പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ ഇവര്‍ക്ക് പകരം നേതാക്കളെ നിയോഗിച്ചേ മതിയാവൂ.

ഉത്തര്‍പ്രദേശില്‍ സംഘടന ശക്തമാക്കാനും ആലോചനയുണ്ട്. അവിടെ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ പുറത്തുനിന്നുള്ള പിന്തുണയോടെ സമാജ്വാദി പാര്‍ട്ടിയാണ് ഭരിയ്ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+