രണ്ട് മന്ത്രിമാരെ ജയ പുറത്താക്കി
ചെന്നൈ: രണ്ട് മന്ത്രിമാരെ പുറത്താക്കിക്കൊണ്ട് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത മന്ത്രിസഭയുടെ വലിപ്പം കുറച്ചു. മന്ത്രിസഭയുടെ വലിപ്പം നിയമസഭയുടെ ആകെ അംഗബലത്തിന്റെ പത്ത് ശതമാനം മാത്രമേ ആകാവൂ എന്ന ഭരണഘടനാബാധ്യത നിറവേറ്റുന്നതിന്റെ ഭാഗമായാണ് ജയലളിതയുടെ ഈ നടപടി.
രണ്ട് മന്ത്രിമാര്‍ കുറഞ്ഞതോടെ തമിഴ്നാട് മന്ത്രിസഭയിലെ ആകെ അംഗങ്ങളുടെ എണ്ണം 23 ആയി. തമിഴ്നാട് നിയമസഭയില്‍ ആകെ 234 അംഗങ്ങളാണുള്ളത്. വിദ്യാഭ്യാസമന്ത്രിയായ എസ്. ചെമ്മളൈ, പിന്നോക്ക വിഭാഗമന്ത്രി ആര്‍. ജീവനാഥന്‍ എന്നിവരെയാണ് മന്ത്രിസ്ഥാനത്ത് നിന്നും നീക്കിയത്.
ഇവരുടെ രണ്ടു പേരുടെയും ചുമതല തൊഴില്‍ മന്ത്രി ഷണ്‍മുഖത്തിന് നല്കി.












Click it and Unblock the Notifications