എമിഗ്രേഷന്‍: കൂടുതല്‍ പേരെ ഒഴിവാക്കും
തിരുവനന്തപുരം: എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ നിന്നും കൂടുതല്‍ പേരെ ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമം. എസ്എസ്എല്‍സി പാസായവരേയും ഇനി മുതല്‍ എമിഗ്രേഷന്‍ വ്യവസ്ഥകളില്‍ നിന്നും ഒഴിവാക്കാന്‍ ശ്രമം നടത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് പറഞ്ഞു.
ജൂണ്‍ 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗള്‍ഫ് മലയാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് എല്ലാ ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ എംബസികളില്‍ ഹെല്‍പ്ലൈന്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് ആവര്‍ത്തിച്ചു.
എല്ലാ വര്‍ഷവും ഏകദേശം 700 കോടി യുഎസ് ഡോളര്‍ നാട്ടിലേക്ക് അയയ്ക്കുന്ന ഗള്‍ഫ് മലയാളികളുടെ സംഭാവനയെ യുപിഎ സര്‍ക്കാര്‍ വിലമതിക്കുന്നു. ഗള്‍ഫ് മലയാളികളുടെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുന്നതിന് വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ആദ്യനടപടിയെന്ന നിലയിലാണ് എംബസികളില്‍ ഹെല്‍പ്ലൈന്‍ സ്ഥാപിക്കുന്നത്- അഹമ്മദ് പറഞ്ഞു. ജൂണ്‍ 23 ബുധനാഴ്ച തിരുവനന്തപുരം പ്രസ് ക്ലബിന്റെ മീറ്റ് ദി പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹെല്‍പ്ലൈന്‍ വിംഗില്‍ നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ അന്വേഷണങ്ങള്‍ക്ക് ഇംഗ്ലീഷിലും ഹിന്ദി, തമിഴ്, ഉറുദു, മലയാളം തുടങ്ങിയ പ്രധാന ഇന്ത്യന്‍ ഭാഷകളിലും മറുപടി നല്‍കും. എല്ലാ രണ്ടാം വ്യാഴാഴ്ചകളിലും ഉച്ചയ്ക്ക് ശേഷം നേരിട്ട് പ്രശ്നങ്ങള്‍ കേള്‍ക്കുന്നതിനുള്ള തുറന്ന യോഗവും നടത്തും.
വിദേശത്തു മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങള്‍ നാട്ടിലേക്ക് കൊണ്ടുപോവുന്നതിനായി രേഖകള്‍ സാക്ഷ്യപ്പെടുത്തുന്നതിന് നേരത്തെ ഈടാക്കിയിരുന്ന ഫീസ് നിര്‍ത്തലാക്കും. സ്പോണ്‍സര്‍മാരാണ് ഈ ഫീസ് നല്‍കേണ്ടതെന്നാണ് ചട്ടമെങ്കിലും മരിച്ചവരുടെ ബന്ധുക്കളാണ് ഇത് ഇപ്പോള്‍ നല്‍കിവരുന്നതെന്ന് അഹമ്മദ് ചൂണ്ടിക്കാട്ടി.












Click it and Unblock the Notifications