പശ്ചിമേഷ്യന്‍ ബന്ധം മെച്ചപ്പെടുത്തും: മന്ത്രി
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ഇന്ത്യയുടെ ബന്ധം മെച്ചപ്പെടുത്തുമെന്ന് വിദേശകാര്യസഹമന്ത്രി ഇ. അഹമ്മദ്.
അറബ് രാഷ്ട്രങ്ങളുമായി ഇന്ത്യയ്ക്കുള്ള ദശകങ്ങള്‍ നീണ്ട ബന്ധങ്ങള്‍ ബലികൊടുത്തുകൊണ്ടുള്ളതായിരിക്കില്ല ഇസ്രയേലുമായുള്ള നയതന്ത്രബന്ധങ്ങളെന്നും മന്ത്രി വ്യക്തമാക്കി. ജൂണ്‍ 23 ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
പശ്ചിമേഷ്യന്‍ രാഷ്ട്രങ്ങളുമായുള്ള ബന്ധത്തിന് പുതിയ മാനം നല്കുമെന്ന് യുപിഎ സര്‍ക്കാരിന്റെ പൊതുമിനിമം പരിപാടിയില്‍ വ്യക്തമാക്കിയിരുന്നു. പലസ്തീന്‍ രാഷ്ടമുള്‍പ്പെടെയുള്ള കാലത്തെ അതിജീവിച്ച ഇന്ത്യയുടെ നയങ്ങളെല്ലാം ഉള്‍ക്കൊണ്ടുള്ളതായിരിക്കും പുതിയ നീക്കം. ഇറാഖിലേക്ക് സൈന്യത്തെ അയയ്ക്കില്ലെന്ന ഇന്ത്യയുടെ നിലപാടില്‍ മാറ്റമില്ല. അതേ സമയം ഇറാഖിന്റെ പുനര്‍നിര്‍മ്മാണത്തിന് ആവശ്യമായ സാങ്കേതിക, മാനുഷിക സഹായങ്ങള്‍ ഇന്ത്യ നല്കും. - അദ്ദേഹം പറഞ്ഞു.
പാകിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ എന്നീ അയല്‍രാഷ്ട്രങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications