Get Updates
Get notified of breaking news, exclusive insights, and must-see stories!

മാറാട് മരിച്ചവരുടെ ആശ്രിതര്‍ക്ക് ജോലി

തിരുവനന്തപുരം: മാറാട് നടന്ന അക്രമത്തില്‍ കൊല ചെയ്യപ്പെട്ട എട്ട് പേരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

പബ്ലിക് സര്‍വീസ് കമ്മീഷന്റെ അനുമതിയോടെ വിവിധ വകുപ്പുകളില്‍ ഇവര്‍ക്ക് ജോലി നല്‍കും. പ്യൂണ്‍, എല്‍ഡി ക്ലാര്‍ക്ക്, വില്ലേജ്മാന്‍ തസ്തികകളിലായിരിക്കും ഇവര്‍ക്ക് നിയമനം നല്‍കുന്നത്. ജൂണ്‍ 23 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോഴിക്കോട് ജില്ലാ കളക്ടറുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭായോഗം കൈകൊണ്ടത്.

മാറാട് സമാധാനസ്ഥിതി തിരികെ കൊണ്ടുവരുന്നതിന് ഗാന്ധി പീസ് ഫൗണ്ടേഷന്‍ മധ്യസ്ഥതയില്‍ ഹിന്ദു, മുസ്ലിം സംഘടനകള്‍ എത്തിച്ചേര്‍ന്ന കരാറില്‍ മാറാട് കൊല ചെയ്യപ്പെട്ടവരുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍ ജോലി നല്‍കാമെന്ന വ്യവസ്ഥയുണ്ടായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+