Get Updates
Get notified of breaking news, exclusive insights, and must-see stories!

പല വകുപ്പുകളിലും വീഴ്ച: ആന്റണി

തിരുവനന്തപുരം: പല വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ വീഴ്ചയുണ്ടെന്ന പരാതിയുണ്ടെന്ന് മുഖ്യമന്ത്രി എ. കെ. ആന്റണി പറഞ്ഞു. ജൂണ്‍ 23 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണം ഏതെങ്കിലുമൊരു വകുപ്പിന്റെ വീഴ്ചയാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ കാര്യമില്ല. പൊലീസ് വകുപ്പിന്റെ കാര്യത്തില്‍ മാത്രമല്ല, മറ്റ് പല പല വകുപ്പുകളുടെയും പ്രവര്‍ത്തനത്തില്‍ കാര്യക്ഷമതയില്ലെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. പൊലീസ് വകുപ്പിനേക്കാളും കാര്യക്ഷമതയില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്ന പരാതി നേരിടുന്ന വകുപ്പുകളുണ്ട്- ആന്റണി ചൂണ്ടിക്കാട്ടി.

ഘടകകക്ഷികള്‍ കൈകാര്യം ചെയ്യുന്ന വകുപ്പുകളുടെ പ്രവര്‍ത്തനത്തിലും പോരായ്മയുണ്ട്. പ്രവര്‍ത്തനത്തില്‍ വീഴ്ചയുള്ള വകുപ്പുകള്‍ കൈകാര്യം ചെയ്യുന്നവരുമായി താന്‍ ചര്‍ച്ച നടത്തുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

തിരഞ്ഞെടുപ്പിലെ പരാജയം നല്‍കുന്ന താക്കീത് എല്ലാ വകുപ്പുകള്‍ക്കും ബാധകമാണെന്നും തിരഞ്ഞെടുപ്പ് പരാജയത്തില്‍ കൂട്ടുത്തരവാദിത്തമാണുള്ളതെന്നും ആന്റണി പറഞ്ഞു.

സര്‍ക്കാര്‍ നയം മാറ്റണമെന്ന മുസ്ലിം ലീഗിന്റെ പ്രസ്താവനയെ പരോക്ഷമായി വിമര്‍ശിയ്ക്കുക കൂടിയായിരുന്നു മുഖ്യമന്ത്രി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+