കാണാതായവരുടെ ആശ്രിതര്‍ക്ക് 25,000 രൂപ
തിരുവനന്തപുരം: കാലവര്‍ഷക്കെടുതിയ്ക്കിടെ കൊടുങ്കാറ്റില്‍പ്പെട്ട് കാണാതായവരുടെ കുടുംബങ്ങള്‍ക്ക് 25,000 രൂപ വീതം സഹായമായി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ജൂണ്‍ 23 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം. 50 വയസിന് മുകളില്‍ പ്രായമുള്ള അവിവാഹിതരായ അമ്മമാര്‍ക്ക് പെന്‍ഷന്‍ നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ ആധുനിക ഫിഷിംഗ് ഹാര്‍ബറായി വികസിപ്പിക്കും. ആധുനിക ഫിഷിംഗ് ഹാര്‍ബറാവുന്നതോടെ ഇതിന് കൂടുതല്‍ കേന്ദ്രസഹായം ലഭിക്കുമെന്ന് ആന്റണി പറഞ്ഞു.
അനര്‍ട്ടിന്റെ പുതിയ ഡയറക്ടറായി മധു മംഗലിനെയും കോട്ടയം ജില്ലാ കളക്ടറായി റാണി ജോര്‍ജിനെയും നിയമിക്കും.












Click it and Unblock the Notifications