കുഞ്ചാക്കോ ബോബന്‍ വിവാഹിതനാവുന്നു
കൊച്ചി: കന്നിച്ചിത്രത്തില്‍ തന്നെ ഒട്ടേറെ പെണ്‍കുട്ടികളുടെ മനം കവര്‍ന്ന സിനിമാ താരം കുഞ്ചാക്കോ ബോബന്‍ ഈ വര്‍ഷം വിവാഹിതനാവുന്നു. ആരുമറിയാതെ രഹസ്യമായി സൂക്ഷിച്ച പ്രണയം ഒടുവില്‍ വിവാഹത്തിലെത്തുകയാണ്.
കോതമംഗലം എഞ്ചിനീയറിംഗ് കോളെജിലെ സിവില്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയായ പ്രിയയെയാണ് ഉദയാ കുടുംബത്തിലെ ഇളമുറക്കാരന്‍ കൂടിയായ കുഞ്ചാക്കോ ബോബന്‍ വിവാഹം ചെയ്യുന്നത്. തിരുവനന്തപുരം സ്വദേശിനിയാണ് പ്രിയ പേരൂര്‍ക്കട വഴയിലയില്‍ സാമുവലിന്റെയും ഓമനയുടെയും മകളാണ്.
അനിയത്തിപ്രാവ് എന്ന അരങ്ങേറ്റചിത്രത്തിലെ ചാക്കോച്ചന്‍ എന്ന കഥാപാത്രം തന്നെയാണ് മറ്റ് പെണ്‍കുട്ടികളെപ്പോലെ പ്രിയയെയും കുഞ്ചാക്കോ ബോബന്റെ ആരാധികയാക്കിയത്. ഇരുവരും പ്രണയം അതീവരഹസ്യമായി കാത്തുസൂക്ഷിച്ചതിനാല്‍ ആരും പുറത്തറിഞ്ഞിരുന്നില്ല. ഇതിനകം 25ഓളം ചിത്രങ്ങളില്‍ അഭിനയിച്ച് കഴിഞ്ഞ കുഞ്ചാക്കോബോബന്റെ വിവാഹം 2004ല്‍ ഉണ്ടാകും.












Click it and Unblock the Notifications