സര്‍ക്കാര്‍ നയം മാറ്റണമെന്ന് മുസ്ലിം ലീഗ്
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങളില്‍ മാറ്റം വരുത്തണമെന്ന താക്കീതാണ് നല്‍കുന്നതെന്ന് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം അംഗീകരിച്ച രാഷ്ട്രീയപ്രമേയത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ടുകൊണ്ട് പ്രവര്‍ത്തിക്കണമെന്ന് പ്രമേയം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ന്യൂനപക്ഷ പ്രസ്താവന ന്യൂനപക്ഷങ്ങളുടെ അതൃപ്തിക്ക് കാരണമായെന്ന് പ്രമേയത്തില്‍ പറയുന്നു.
നരേന്ദ്രന്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കുന്നതിലുണ്ടായ കാലതാമസം പിന്നോക്ക വിഭാഗങ്ങളുടെ രോഷത്തിന് കാരണമായെന്ന് പ്രമേയം വിലയിരുത്തി. മാറാട് പ്രശ്നം പരിഹരിക്കുന്നതിലുണ്ടായ കാലതാമസവും തിരിച്ചടിക്ക് മറ്റൊരു കാരണമായി.
മാറാട് കേസുമായി ബന്ധപ്പെട്ട് എട്ടുമാസമായി വിചാരണ തടവുകാരായി കഴിയുന്നവരുടെ നിയമനടപടികള്‍ എത്രയും വേഗം പൂര്‍ത്തിയാക്കണമെന്ന് പ്രമേയം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ തെറ്റ് തിരുത്തി മുന്നോട്ടുപോവാന്‍ തീരുമാനിച്ചതായി പ്രമേയത്തില്‍ പറയുന്നു.












Click it and Unblock the Notifications