Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്വാശ്രയ ഓര്‍ഡിനന്‍സ് വീണ്ടും ഗവര്‍ണര്‍ക്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ തിരിച്ചയച്ച സ്വാശ്രയ പ്രൊഫഷണല്‍ കോളജുകളിലെ ഫീസ് ഘടന നിയന്ത്രിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് വീണ്ടുമയയ്ക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

ജൂണ്‍ 23 ബുധനാഴ്ച മന്ത്രിസഭായോഗത്തിന് ശേഷം മുഖ്യമന്ത്രി എ. കെ. ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

ചില സാങ്കേതിക ന്യൂനതകള്‍ ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണര്‍ ഓര്‍ഡിനന്‍സ് തിരിച്ചയച്ചത്. അവ തിരുത്തി ഗവര്‍ണര്‍ക്ക് ഓര്‍ഡിനന്‍സ് തിരിച്ചയയ്ക്കും. ഗവര്‍ണര്‍ക്കയച്ച ഓര്‍ഡിനന്‍സിന്റെ അവസാനഭാഗത്ത് മന്ത്രിസഭാ ഉപസമിതിക്ക് ഇതില്‍ ഭേദഗതികള്‍ വരുത്താമെന്ന് പറഞ്ഞ വാചകമുണ്ടായിരുന്നു. ഈ വാചകം നീക്കം ചെയ്യും.

നിയമസഭാ സമ്മേളനം ചേരുകയാണെങ്കിലും അടിയന്തിരസാഹചര്യം കണക്കിലെടുത്താണ് ഓര്‍ഡിനന്‍സ് ഇറക്കുന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+