Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രാണേഷിന്റെ ജഡം ഏറ്റുവാങ്ങും : അച്ഛന്‍

ചാരുംമൂട്(ആലപ്പുഴ): മകന്‍ പ്രാണേഷിന്റെ ജഡം ഏറ്റുവാങ്ങാന്‍ താന്‍ ഗുജറാത്തിലേക്ക് പോകുമെന്ന് അച്ഛന്‍ ഗോപിനാഥപിള്ള. ജൂണ്‍ 23 ബുധനാഴ്ച വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു ഗോപിനാഥപിള്ള.

പക്ഷെ പൊലീസ് സംരക്ഷണം നല്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. മൃതദേഹം ഏറ്റുവാങ്ങാന്‍ ചെല്ലണമെന്ന് കഴിഞ്ഞ ദിവസം പ്രാണേഷിന്റെ ഭാര്യ സാജിത അഹമ്മദാബാദില്‍ നിന്ന് ഗോപിനാഥപിള്ളയെ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ടിരുന്നു. പൊലീസ് പീഡിപ്പിയ്ക്കുമെന്നതിനാല്‍ ഒറ്റയ്ക്ക് പോകാന്‍ ഭയമാണെന്നും സാജിത പറഞ്ഞിരുന്നു.

എന്നാല്‍ വാര്‍ധക്യസഹജമായ അസുഖം മൂലം വരാന്‍ കഴിയില്ലെന്നായിരുന്നു പ്രാണേഷിന്റെ അച്ഛന്‍ സാജിതയെ അറിയിച്ചത്. ഈയിടെ ബൈപാസ് ശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിയ്ക്കുകയാണ് ഗോപിനാഥപിള്ള. മകന്‍ തീവ്രവാദിയാണെന്ന ആരോപണമുള്ളതിനാലാണ് താന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതെന്നും ഗോപിനാഥപിള്ള പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+