പുസ്തക പ്രസാധക സംഘടന പിളര്‍ന്നു
കൊല്ലം: സംസ്ഥാനത്തെ പുസ്തകപ്രസാധകരുടെ ഏകസംഘടനയായ ഓള്‍ കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍ പിളര്‍ന്നു.
എഴുപത് വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന സംഘടനയുടെ പിളര്‍പ്പിലേക്ക് വഴിവച്ചത് സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ നടത്തിയ പുസ്തകമേളയില്‍ പങ്കെടുക്കുന്നതു സംബന്ധിച്ചുണ്ടായ തര്‍ക്കമാണ്.
പുതിയ സംഘടനയായ മലയാളപ്രസാധക സംഘം നിലവില്‍ വരുന്നതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 24 വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങില്‍ ഉണ്ടാവുമെന്ന് അഡ്ഹോക് കമ്മിറ്റി സെക്രട്ടറി കെ. ജി. അജിത്കുമാര്‍ അറിയിച്ചു.
എന്‍. ഇ. ബാലകൃഷ്ണമാരാരും ഒലീവ് പബ്ലിക്കേഷന്‍സ് മാനേജിംഗ് എഡിറ്റര്‍ കൂടിയായ മന്ത്രി ഡോ. എം. കെ. മുനീറും സംഘടനയുടെ രക്ഷാധികാരികളാണ്. പ്രതാപ് തായാട്ട് (ഹരിതം ബുക്സ്) ചെയര്‍മാനും കെ. ജി. അജിത്കുമാര്‍ (സൈന്ധവ) സെക്രട്ടറിയുമാണ്. കോഴിക്കോട്ട് പൂര്‍ണ പബ്ലിക്കേഷന്‍സ് ഉടമ എന്‍. ഇ. ബാലകൃഷ്ണ മാരാരുടെ അധ്യക്ഷതയില്‍ ഒരു കൂട്ടം പ്രസാധകര്‍ യോഗം ചേര്‍ന്നാണ് പുതിയ സംഘടന രൂപീകരിക്കാന്‍ തീരുമാനിച്ചത്.
സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ കൊല്ലത്തും അടൂരിലും നടത്തിയ പുസ്തകമേളകളില്‍ പങ്കെടുക്കരുതെന്ന് ഓള്‍ കേരള പബ്ലിഷേഴ്സ് ആന്റ് ബുക്ക് സെല്ലേഴ്സ് അസോസിയേഷന്‍ അംഗങ്ങളോട് ആവശ്യപ്പെട്ടിരുന്നു. വിലക്ക് ലംഘിച്ച് ഇരുപതോളം പ്രസാധകര്‍ മേളകളില്‍ പങ്കെടുത്തതോടെ ഇവര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കാന്‍ അസോസിയേഷന്‍ തീരുമാനിച്ചു. ഇതാണ് സംഘടന പിളരുന്നതില്‍ കലാശിച്ചത്.












Click it and Unblock the Notifications