കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷക്കീല പര്‍ദ ധരിച്ച് കോടതിലെത്തി

  • By Staff
Google Oneindia Malayalam News

തിരുനെല്‍വേലി: അശ്ലീലചിത്രത്തില്‍ അഭിനയിച്ചുവെന്ന കേസില്‍ വിചാരണ നേരിടുന്ന ഷക്കീല പര്‍ദ ധരിച്ച് കോടതിയിലെത്തി. ആരും തിരിച്ചറിയാതിരിക്കാന്‍ വേണ്ടിയാണ് ഷക്കീല ശരീരം മുഴുവന്‍ മൂടുന്ന വസ്ത്രമിട്ട് കോടതിക്ക് മുന്നില്‍ ഹാജരാവാനെത്തിയത്.

നേരത്തെ ഈ കേസില്‍ ഹൈക്കോടതി ഷക്കീലക്ക് മുന്‍കൂര്‍ജാമ്യം നല്‍കിയിരുന്നുവെങ്കിലും കോടതിയി നിര്‍ദേശിച്ചിട്ടും ഇവര്‍ കോടതിയില്‍ ഹാജരാവാന്‍ തയ്യാറായിരുന്നില്ല. ഹൈക്കോടതി താക്കീത് നല്‍കിയതിനെ തുടര്‍ന്നാണ് ഷക്കീല കഴിഞ്ഞ ദിവസം പര്‍ദ ധരിച്ച് കോടതിയിലെത്തിയത്.

ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരം ഷക്കീല നാല് പേരോടൊപ്പമാണ് കോടതിയിലെത്തിയത്. വീണ്ടും നിര്‍ദേശം ലഭിക്കുമ്പോള്‍ ഹാജരാവണമെന്ന് കോടതി ഷക്കീലക്ക് നിര്‍ദേശം നല്‍കി.

പാളയംകോട്ടയില്‍ ഒരു തിയേറ്ററില്‍ ഇളമൈ കൊണ്ടാട്ടം എന്ന ചിത്രം പ്രദര്‍ശിപ്പിക്കുന്നതിനിടയില്‍ ഷക്കീലയും നടന്‍ ദിനേശും അഭിനയിക്കുന്ന അശ്ലീലരംഗം തിരുകിക്കയറ്റിയതിനെ തുടര്‍ന്നാണ് പൊലീസ് ഷക്കീലയ്ക്കെതിരെ കേസെടുത്തത്. ഷക്കീലക്കും നടന്‍ ദിനേശിനും പുറമെ തിയേറ്റര്‍ മാനേജര്‍, വിതരണക്കാരന്‍, തിയേറ്റര്‍ ജീവനക്കാര്‍ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു.

തിരുനെല്‍വേലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ പരിഗണനയിലിരിക്കുന്ന കേസില്‍ മറ്റെല്ലാ പ്രതികളും ഹാജരായെങ്കിലും ഷക്കീല ഹാജരാവാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന് കോടതി ഷക്കീലയ്ക്കെതിരെ അറസ്റ് വാറന്റ് പുറപ്പെടുവിച്ചു. ഷക്കീലക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജിതപ്പെടുത്തിയതിനിടെ നടി ചെന്നൈ ഹൈക്കോടതിയില്‍ നിന്നും മുന്‍കൂര്‍ജാമ്യം നേടി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X