തങ്കച്ചനെ മാറ്റരുതെന്ന് ഐ ഗ്രൂപ്പ്
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്ന് പി.പി. തങ്കച്ചനെ മാറ്റരുതെന്ന് ഐഗ്രൂപ്പ്. ഇക്കാര്യം ഹൈക്കമാന്റിനോട് ആവശ്യപ്പെടാന്‍ കരുണാകരന്റെ വസതിയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന ഐ ഗ്രൂപ്പ് യോഗം തീരുമാനിച്ചു.
രമേശ് ചെന്നിത്തലയെ കെപിസിസി പ്രസിഡന്റാക്കാന്‍ ഹൈക്കമാന്റ് നീക്കം തുടങ്ങിയതോടെയാണ് കരുണാകരവിഭാഗം ശക്തമായി ഇതിനെതിരെ രംഗത്തെത്തുന്നത്. കെപിസിസി അധ്യക്ഷ സ്ഥാനം ഐ ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്ന വാദമാണ് ഇവര്‍ ഉയര്‍ത്തുന്നത്. തീരുമാനം ഹൈക്കമാന്റിനെ നേരിട്ട് അറിയിക്കാന്‍ ഗ്രൂപ്പ് നേതാക്കളും എംഎല്‍എമാരുമായ പി. പി.ജോര്‍ജ്ജ്, ഇ.എം.അഗസ്തി, അടൂര്‍ പ്രകാശ് എന്നിവര്‍ ദില്ലിയ്ക്ക് പോയിട്ടുണ്ട്.
അതിനിടെ നിയമസഭാ സമ്മേളനം കഴിയുന്നതുവരെ കെപിസിസി പുനഃസംഘടന മാറ്റിവയ്ക്കണമെന്ന മുഖ്യമന്ത്രി ആന്റണിയുടെ നിര്‍ദേശം ഹൈക്കമാന്റ് തള്ളിയതായി റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications