ഫലൂജയില്‍ യുഎസ് ആക്രമണം: 3മരണം
ഫലൂജ: അല്‍ക്വെയ്ദ നേതാവ് അബു മസബ് അല്‍-സര്‍ഖാവിയെ പിടിയ്ക്കാന്‍ യുഎസ് നടത്തിയ മിന്നലാക്രമണത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. 10 പേര്‍ക്ക് പരിക്കേറ്റു.
ഫലൂജ ജനറല്‍ ആശുപത്രിയിലെ ഡോക്ടറാണ് മരണവിവരം വെളിപ്പെടുത്തിയത്. സര്‍ഖാവി എന്ന അല്‍ ക്വെയ്ദ നേതാവ് ഒളിച്ചിരിയ്ക്കുന്നതായി കരുതപ്പെടുന്ന പ്രദേശത്താണ് ആക്രമണം നടത്തിയതെന്ന് യുഎസ് പറയുന്നു. മിസൈല്‍ ആക്രമണമാണ് നടത്തിയത്.
ഈയിടെ ഇറാഖിലെ ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്കുന്നവരില്‍ പ്രധാനിയാണ് സര്‍ഖാവി എന്നാണ് യുഎസ് നിഗമനം. സര്‍ഖാവി സംഘത്തിന്റെ സാന്നിധ്യമുള്ളിടത്തെല്ലാം ആക്രമണം നടത്തുമെന്ന് യുഎസ് പറയുന്നു.
മിസൈല്‍ ആക്രമണത്തിന് ശേഷം രണ്ട് ഉഗ്രസ്ഫോടനങ്ങള്‍ കേട്ടതായി ഒരു ദൃക്സാക്ഷിയായ സമി അബ്ദുള്ള പറയുന്നു. ഓടിച്ചെന്ന് നോക്കിയപ്പോള്‍ തൊട്ടടുത്ത ഒരു കട തകര്‍ന്നതായി കണ്ടു. ഈ കടയുടെ ഉടമയും രണ്ട് മക്കളുമാണ് കൊല്ലപ്പെട്ടത്.












Click it and Unblock the Notifications