എല്‍ടിടിഇ തീവ്രവാദ പട്ടികയില്‍ തുടരും
വാഷിംഗ്ടണ്‍: തീവ്രവാദം ഉപേക്ഷിക്കുകയും കുട്ടികളെ സൈനികരായി ചേര്‍ക്കുന്നത് നിര്‍ത്തലാക്കുകയും ചെയ്യുന്നതുവരെ എല്‍ടിടിഇയെ തീവ്രവാദ സംഘടനകളുടെ പട്ടികയില്‍ നിന്ന് നീക്കില്ലെന്ന് യുഎസ് വ്യക്തമാക്കി. എല്‍ടിടിഇ തീവ്രവാദം ഉപേക്ഷിയ്ക്കുകയും കുട്ടികളെ പട്ടാളത്തിലെടുക്കുന്ന പ്രവണത ഇല്ലാതാക്കുകയും വേണമെന്നും യുഎസ് ആവശ്യപ്പെട്ടു.
തെക്കനേഷ്യന്‍ കാര്യങ്ങളുടെ ചുമതലയുള്ള യുഎസ് അസിസ്റന്റ് സെക്രട്ടറി ക്രിസ്റിന റോക്കയാണ് എല്‍ടിടിഇയോടുള്ള യുഎസിന്റെ നിലപാട് വ്യക്തമാക്കിയത്.
ശ്രീലങ്കന്‍ സര്‍ക്കാരും എല്‍ടിടിഇയും തമ്മിലുള്ള ചര്‍ച്ച വീണ്ടും തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി റോക്ക പറഞ്ഞു.












Click it and Unblock the Notifications