ഹിന്ദുത്വ അജണ്ടയിലേക്ക് ബിജെപി മടങ്ങും
മുംബൈ: ഹിന്ദുത്വ അജണ്ടയായിരിക്കും ഭാവിയില്‍ ബിജെപിയുടെ നയം എന്ന കാര്യം ബിജെപി ജൂണ്‍ 24 വ്യാഴാഴ്ച പുറത്തിറക്കിയ ഭാവിയിലേക്കുള്ള കടമ്പകള്‍ എന്ന രേഖ വ്യക്തമാക്കുന്നു. വ്യാഴാഴ്ച സമാപിച്ച ബിജെപി നിര്‍വാഹകസമിതിയോഗം നല്കുന്ന പ്രധാന സന്ദേശം ഇതുതന്നെ- അധികാരം പിടിച്ചെടുത്ത വഴിയിലേക്ക്-ഹിന്ദുത്വത്തിലേക്ക്- തന്നെ മടങ്ങുക.
പാര്‍ട്ടിയുടെ പ്രാഥമികമായ തത്വം അതായത് ഹിന്ദുത്വം വീണ്ടും ശക്തിപ്പെടുത്തുമെന്ന് ബിജെപി രേഖയില്‍ വാദിയ്ക്കുന്നു. ഇതിന് അനുകൂലമായിരുന്നു മുന്‍ ഉപപ്രധാനമന്ത്രി എല്‍.കെ. അദ്വാനിയുടെ പ്രസംഗവും. ഉയര്‍ന്ന നേതാക്കളില്‍ ഉള്‍പ്പെടെ പാര്‍ട്ടിയ്ക്കുള്ളില്‍ അച്ചടക്കം ശക്തിപ്പെടുത്താനും പാര്‍ട്ടിയുടെ പ്രവര്‍ത്തനശൈലി മെച്ചപ്പെടുത്താനും നയരേഖ വാദിയ്ക്കുന്നു.
വ്യത്യസ്തമായ ഒരു പ്രതിപക്ഷമായി ബിജെപി മാറും. ആശയാടിത്തറയില്ലാത്ത നേതാക്കള്‍ പാര്‍ട്ടിയ്ക്കുള്ളില്‍ കടന്നുകൂടിയിട്ടുണ്ടെന്നും നയരേഖ വിമര്‍ശിയ്ക്കുന്നു. ജാതിചിന്ത, അധികാരക്കൊതി എന്നിവയും ബിജെപിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേല്പിച്ചിട്ടുണ്ടെന്നും നയരേഖ പ്രഖ്യാപിയ്ക്കുന്നു.












Click it and Unblock the Notifications