രാഷ്ട്രീയത്തില്‍ നിന്ന് വിരമിയ്ക്കില്ല: വാജ്പേയി
മുംബൈ: താന്‍ സജീവരാഷ്ട്രീയം വിടില്ലെന്ന് മുന്‍ പ്രധാനമന്ത്രി വാജ്പേയി.
ബിജെപിയുടെ ദേശീയ നിര്‍വാഹകസമിതി യോഗത്തില്‍ ജൂണ്‍ 24 വ്യാഴാഴ്ച സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം താന്‍ മറാഠിയില്‍ നടത്തിയ പ്രസ്താവന വലിയ വിവാദമായി മാധ്യമങ്ങളില്‍ വന്നത് കണ്ടു. പക്ഷെ അത് തമാശയ്ക്ക് നടത്തിയ ഒരു കമന്റായിരുന്നുവെന്നും വാജ്പേയി പറഞ്ഞു.
ബിജെപിയ്ക്കുള്ളില്‍ അധികാരവടംവലിയില്ലെന്നും വാജ്പേയി മറ്റൊരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
വാജ്പേയി ഈയിടെ നടത്തിയ രണ്ടാമത്തെ വിവാദപ്രസ്താവനയായിരുന്നു ഇന്നലത്തേത്. നേരത്തെ മണാലിയില്‍ വച്ച് ദേശീയ തിരഞ്ഞെടുപ്പിലെ പരാജയത്തിന് കാരണം ഗുജറാത്തിലെ വര്‍ഗ്ഗീയകലാപമാണെന്നും വാജ്പേയി തുറന്നടിച്ചിരുന്നു. പക്ഷെ ഈ രണ്ടു പ്രസ്താവനകളും വാജ്പേയി പിന്നീട് തിരുത്തുകയായിരുന്നു.












Click it and Unblock the Notifications