Get Updates
Get notified of breaking news, exclusive insights, and must-see stories!

മലയാളി ഡോക്ടര്‍ക്ക് അംഗീകാരം

തിരുവനന്തപുരം: മലയാളി ഡോക്ടര്‍ കോശി ഈപ്പന് ലണ്ടനില്‍ അംഗീകാരം. ലണ്ടന്‍ സര്‍വകലാശാലയുടെ എക്സലന്‍സ് ആന്റ് അചീവ്മെന്റ് അവാര്‍ഡ് 2004 നാണ് കോശി ഈപ്പന്‍ അര്‍ഹനായത്.

ലണ്ടന്‍ സ്കൂള്‍ ഓഫ് ഹൈജീന്‍ ആന്റ് ട്രോപ്പിക്കല്‍ മെഡിസിനില്‍ എപ്പിഡെമിയോളജിയില്‍ എംഎസ്സി ചെയ്യുകയാണ് 29 കാരനായ ഡോ. കോശി ഈപ്പന്‍ ഇപ്പോള്‍. ലണ്ടന്‍ സര്‍വകലാശാലയുടെ കീഴിലുള്ള 30 കോളെജുകളിലെ 1,45,000 വിദ്യാര്‍ത്ഥികളില്‍ നിന്നുമാണ് ഡോ. കോശി ഈപ്പനെ അവാര്‍ഡിന് തിരഞ്ഞെടുത്തതെന്ന് ലണ്ടന്‍ സര്‍വകലാശാലയുടെ ഡപ്യൂട്ടി വൈസ് ചാന്‍സലര്‍ പ്രൊഫ. കോളിന്‍ ബന്റി പറഞ്ഞു.

വിദ്യാര്‍ത്ഥിയുടെ വിജ്ഞാനപ്രദവും അസാധാരണവുമായ സംഭവാനകള്‍ കണക്കിലെടുത്താണ് അവാര്‍ഡ് നല്കുന്നത്. കാഷ് അവാര്‍ഡും പ്രശസ്തിപത്രവും സര്‍ട്ടിഫിക്കറ്റും ഉള്‍പ്പെട്ടതാണ് അവാര്‍ഡ്.

ഇന്ത്യയില്‍ ജീറിയാട്രിക് സേവന രംഗത്തെ സംഭാവനകള്‍ക്ക് 2002ലെ യംഗ് ഇന്ത്യന്‍ അവാര്‍ഡ് നേടിയിട്ടുണ്ട് ഡോ. കോശി ഈപ്പന്‍. കേംബ്രിഡ് കോമണ്‍വെല്‍ത്ത് ഫുള്‍ സ്കോളര്‍ഷിപ്പ് നേടുന്ന ആദ്യത്തെ ഇന്ത്യന്‍ ഡോക്ടര്‍കൂടിയാണ് ഡോ. കോശി ഈപ്പന്‍. ജോണ്‍ ഹോപ്കിന്‍സ് സര്‍വകലാശാല, നോര്‍ത്ത് കരോലിന സര്‍വകലാശാല, ഇറാസ്മസ് സര്‍വകലാശാല എന്നിവിടങ്ങില്‍ നിന്നും ഈപ്പന്‍ ഗവേഷണ അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്.

കേരളത്തില്‍ പള്ളിക്കോടം സ്കൂളിലാണ് ഡോ. കോശി ഈപ്പന്‍ പഠിച്ചത്. പിന്നീട് മഹാത്മാഗാന്ധി സര്‍വകലാശാലയില്‍ നിന്നും മെഡിസിന്‍ ബിരുദം നേടി. നേരത്തെ കേരളത്തില്‍ മെഡിക്കല്‍ കോളെജില്‍ അധ്യാപകനായിരുന്നു. ഇന്ത്യയിലെ പാവപ്പെട്ട 50 വിദ്യാര്‍ത്ഥികളുടെ മെഡിക്കല്‍ പഠനത്തിന് ഡോ. കോശി ഈപ്പന്‍ സാമ്പത്തിക സഹായം നല്കിവരുന്നുണ്ട്. വയസ്സായവരുടെ ജീവിതത്തെക്കുറിച്ചുള്ള പഠനത്തിലാണ് ഡോ. കോശി ഈപ്പന് താല്പര്യം. വാര്‍ധക്യത്തിലെത്തിയവരുടെ ജീവിതത്തില്‍ ഇന്ത്യയില്‍ ഒരു വലിയ ദുരന്തം വരാനിരിക്കുന്നുവെന്ന് ഡോ. കോശി ഈപ്പന്‍ പ്രവചിയ്ക്കുന്നു. കാരണം ഇന്ത്യയില്‍ വാര്‍ധക്യത്തിലെത്തിയവരുടെ വൈദ്യപരിചരണത്തിന് ഒരു കേന്ദ്രീകൃതനയമില്ലെന്നതാണ് ഡോ. കോശി ഈപ്പന്റെ പരാതി.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+