ഗവര്‍ണ്ണര്‍ ചുമതലയേറ്റു
തിരുവനന്തപുരം: കേരളത്തിന്റെ 17ാമത് ഗവര്‍ണറായി രഘുനന്ദന്‍ ലാല്‍ ഭാട്ടിയ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു.
ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിക്ക് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കേരളാ ചീഫ് ജസ്റിസ് എന്‍.കെ. സോധി സത്യവാചകം ചൊല്ലിക്കൊടുത്തു. ദൈവനാമത്തിലായിരുന്നു സത്യപ്രതിജ്ഞ.
മുഖ്യമന്ത്രി എ.കെ. ആന്റണി, കെ. കരുണാകരന്‍, കേന്ദ്രമന്ത്രി ഇ. അഹമ്മദ്, സ്പീക്കര്‍ വക്കം പുരുഷോത്തമന്‍, മന്ത്രിമാര്‍, നിയുക്ത കെപിസിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍ ഉമ്മന്‍ചാണ്ടി,സിപിഎം നേതാക്കളായ കൊടിയേരി ബാലകൃഷ്ണന്‍, എം.എ. ബേബി എന്നിവര്‍ പങ്കെടുത്തു. ആര്‍. എല്‍. ഭാട്യയെ ഗവര്‍ണ്ണറായി നിയമിച്ചുകൊണ്ടുള്ള രാഷ്ട്രപതിയുടെ വിജ്ഞാപനം കേരളാ ചീഫ് സെക്രട്ടറി എന്‍. ചന്ദ്രശേഖരന്‍നായര്‍ വായിച്ചു.












Click it and Unblock the Notifications