ഐഐഎം യോഗം: ഫീസ്ഘടന മാറ്റും
കോഴിക്കോട്: ഇന്ത്യന്‍ ഇന്‍സ്റിറ്റ്യൂട്ട് ഒഫ് മാനേജ്മെന്റ്- കോഴിക്കോട് (ഐഐഎം-കെ) ബോര്‍ഡ് യോഗം ജൂണ്‍ 24 വ്യാഴാഴ്ച നടക്കും. ഫീസ് ഘടനയെ കുറിച്ചും സ്കോളര്‍ഷിപ്പ് നയത്തെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിനാണ് യോഗം ചേരുന്നത്.
രാജ്യത്തെ മറ്റ് ആറ് ഐഐഎമ്മുകള്‍ സ്വീകരിച്ച പൊതുഫോര്‍മുല അനുസരിച്ച് ഐഐഎം-കെയും പഴയ ഫീസ് ഘടന പുന:പരിശോധിക്കുമെന്നാണ് കരുതുന്നത്.
ഐഐഎം-കെ ചെയര്‍മാന്‍ എ. സി. മുത്തയ്യ വിദേശത്തായതിനാല്‍ യോഗത്തില്‍ പങ്കെടുക്കില്ല. ബോര്‍ഡിലെ ഏറ്റവും മുതിര്‍ന്ന അംഗം യോഗത്തില്‍ അധ്യക്ഷത വഹിക്കും. മാനുഷിക വിഭവശേഷി മന്ത്രാലയത്തിന്റെ പ്രതിനിധി യോഗത്തില്‍ പങ്കെടുക്കും.
മറ്റ് ആറ് ഐഐഎമ്മുകളുടെയും യോഗം ഫീസ് ഘടന പുന:പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഐഐഎം-ലഖ്നോ യോഗം ബുധനാഴ്ചയാണ് നടന്നത്.












Click it and Unblock the Notifications